""സാറുമ്മാരെ, രാവിലെ ആളെ കളിയാക്കാനിറങ്ങിയിരിക്കുകയാണോ? കൂലിപ്പണിക്കാരനായ ഞാന്‍ നിങ്ങളുടെ ഹോട്ടല്‍ ഉദ്ഘാടനം ചെയ്യണമെന്നൊക്കെ പറഞ്ഞാല്‍...?''
""എല്ലാവരും കൂലിക്കല്ലേ ചേട്ടാ പണിയെടുക്കുന്നത്. നാട്ടില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന ആളെക്കൊണ്ട് ഹോട്ടല്‍ ഉദ്ഘാടനം നടത്തിക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അങ്ങനെയിരിക്കുമ്പോഴല്ലേ, ഭരതൻചേട്ടന് താരമായത്.''
""ഞാന്‍ താരമായെന്നോ...?'' ഭരതന്ചേട്ടന് വണ്ടറടിച്ചു. ""അപ്പോള്‍ നാട്ടില്‍ നടക്കുന്ന പുകിലൊന്നും ചേട്ടന് അറിയുന്നില്ലേ... ഇന്ത്യനൊക്കെ പോയി, ഭരതനാണ് ഇപ്പോള്‍ താരം. രാജ്യത്തിന്റെ പേരുതന്നെ ഭാരത് എന്നാകാന്‍ പോകുവല്ലേ. ഭാരതവും ഭരതും ഭരതനുമൊക്കെയാണ് ഇനി താരങ്ങള്‍. അപ്പോള്‍ എല്ലാം പറഞ്ഞപോലെ.. തിങ്കളാഴ്ച ഞങ്ങള്‍ വരാം. റെഡിയായി നിന്നോണം. അന്ന് ഇടാനുള്ള വേഷവും ഞങ്ങള്‍ കൊണ്ടുവരും.'' ഇത്രയും പറഞ്ഞിട്ട് അവര്‍ മടങ്ങി.
ഭരതന്ചേട്ടന് സ്വപ്നലോകത്തിലെ ബാലഭാസ്കറിനെപ്പോലെ ചുറ്റും നോക്കി. ഇന്നേവരെ സ്വന്തം പേരിനെക്കുറിച്ചു പുള്ളിക്കാരന് അത്ര വലിയ മതിപ്പ് തോന്നിയിരുന്നില്ല. അറിയാവുന്ന പുതിയ പിള്ളേര്‍ക്കൊന്നും ഭരതന് എന്നൊരു പേരും കേട്ടിട്ടില്ല. ഒരു പഴഞ്ചന്‍ സ്റ്റൈല്‍ എന്നു കരുതിയിരിക്കുമ്പോഴാണ് പേരിന്റെ പെരുമയിൽ ആളെത്തിയിരിക്കുന്നത്. എത്തുംപിടിയും കിട്ടാതെ ഭരതൻചേട്ടൻ വീട്ടിലേക്കു കയറാനൊരുങ്ങിയപ്പോൾ അടുത്ത വണ്ടി വീടിനു മുറ്റത്തേക്കു വന്നു ബ്രേക്കിട്ടു. നാട്ടിലെ ദേശീയ പാര്‍ട്ടിക്കാരാണ്. ""ഭരതന്ചേട്ടാ വരണം, ഇന്നു വൈകിട്ട് ജംഗ്ഷനില്‍ പൊതുയോഗമുണ്ട്. ചേട്ടനാണ് മുഖ്യാതിഥി!''. ഭരതൻചേട്ടൻ, പേരു പറയാതെ ചെറിയ വെടി ഒന്ന്, വലിയ വെടി പിറകെ!
മിസ്ഡ് കോൾ=ജിഎസ്ടി ഭവനിൽ സ്ഥലംമാറിപ്പോയ ഇടത് ഉദ്യോഗസ്ഥന്റെ അലമാരയിൽ ചെന്പുതകിട്, ഏലസ്, കോഴിമുട്ട...
- വാർത്ത
=ഒരു പരിപ്പുവടകൂടി ആകാമായിരുന്നു!