പ്രചാരണത്തിനു പോകുന്ന വഴിക്ക് ഒന്നു മൂത്രമൊഴിക്കണമെന്നു തോന്നിയാൽ പെട്ടതുതന്നെ. അതിനായി വണ്ടിയിൽനിന്ന് ഇറങ്ങുന്നതു കാണുന്പോഴേ അണികൾ എവിടുന്നോ സംഘടിപ്പിച്ച മാലയുമായി ഒാടിയെത്തും. മൂത്രപ്പുരയിലേക്കു പോകുന്പോഴും മാലയിട്ടു സ്വീകരണം കിട്ടുന്നത് ഒരുപക്ഷേ, സ്ഥാനാർഥികൾക്കു മാത്രമായിരിക്കും. പണ്ടൊക്കെ മാലയ്ക്കായി മാത്രം തല താഴ്ത്തിക്കൊടുത്താൽ മതിയായിരുന്നു, എന്നാൽ, ഇപ്പോൾ സെൽഫിക്കു കഴുത്തുകൂടി വളച്ചു കൊടുത്തില്ലെങ്കിൽ അർബാബുമാർ പരാതി പറയും. പ്രചാരണം കഴിയുന്പോൾ കഴുത്ത് ഒരു വടക്കൻ സെൽഫിപോലാകുമോയെന്നൊരു പേടി ഇല്ലാതില്ല.
ഫോട്ടോഷൂട്ട് ആയിരുന്നു യഥാർഥ മരുഭൂമി അനുഭവം. ഈ കനത്ത ചൂടിൽ ആർക്ക് ലൈറ്റുകൾക്കു മുന്നിൽ ചാഞ്ഞും ചരിഞ്ഞും നിന്നു ചിരിച്ചതിനു കൈയും കണക്കുമില്ല. ഇരുന്നും നിന്നും നടന്നുമെടുത്തു. രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുന്പ് പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരേണ്ടതായിരുന്നുവെന്നു തോന്നിപ്പോയി. ഭാവം വേണ്ടത്ര വരുന്നില്ലത്രേ. എത്ര ചിരിച്ചിട്ടും ഫോട്ടോഗ്രാഫർക്കും പാർട്ടിക്കാർക്കും തൃപ്തി വരാത്തതുപോലെ.
എതിർസ്ഥാനാർഥിയുടെ ചിരിയേക്കാൾ രണ്ടു സെന്റിമീറ്ററെങ്കിലും കൂടിയ ചിരി നമുക്കു വേണമെന്നാണ് അവരുടെ പക്ഷം. വെറുതെ ചിരിക്കുന്നതിലല്ല, ചിരിച്ചുമയക്കുന്നതിലാണ് കാര്യം. വണ്ടിയില് നില്ക്കുമ്പോള് ചിരിനിര്ത്താനേ പറ്റില്ല. ഏതെങ്കിലും അര്ബാബിനെ കണ്ടിട്ടു ചിരിക്കാതെ പോയാല് ആ വോട്ട് ആടു തിന്നെന്നു കരുതിയാല് മതി. അതുകൊണ്ടെന്താ ഇപ്പോൾ മയക്കത്തിൽപ്പോലും ചിരി നിർത്താൻ പറ്റുന്നില്ല. ഇങ്ങനെ പോയാൽ എന്തു ചെയ്യും? വോട്ടെണ്ണൽ കഴിയുന്പോൾ ഈ ചിരി താനേ മായുമായിരിക്കും!
മിസ്ഡ് കോൾവ്യാജപരസ്യം: ബാബാ രാം ദേവിന്റെ മാപ്പപേക്ഷ സുപ്രീം കോടതി തള്ളി.
- വാർത്ത
ശേഷം ശവാസനം!