ആലപ്പുഴക്കാരുടെ കാര്യം പോട്ടെ, റവന്യൂവകുപ്പ് കൈവശം വച്ചിരിക്കുന്ന സിപിഐയും അവരുടെ മന്ത്രിമാരും പോലും കളക്ടർമാരുടെയൊക്കെ വരവും പോക്കും അറിയുന്നില്ലെന്നാണ് ഒടുവിൽ കേട്ട വാർത്ത. അല്ലെങ്കിലും കൂട്ടുകുടുംബത്തിൽ തീരുമാനം പലപ്പോഴും വല്യേട്ടന്റേതായിരിക്കും. ഒക്കെ അനുസരിച്ച് അടങ്ങിയൊതുങ്ങിക്കഴിഞ്ഞാൽ കുഞ്ഞേട്ടന്മാർക്ക് കഞ്ഞി കുടിച്ചുപോകാം.
അതേസമയം, നാട്ടിലെ ചങ്കുകളായ പിള്ളേർക്ക് ഇരട്ടച്ചങ്കുകളോടെല്ലാം ഒറ്റ കാര്യമേ പറയാനുള്ളൂ, നിങ്ങൾ കളക്ടറെ വയ്ക്കുകയോ മാറ്റുകയോ ചെയ്തോ... പക്ഷേ, ഞങ്ങൾക്കുള്ള മഴയവധി തലേദിവസംതന്നെ തന്നേക്കണം. അല്ലാതെ രാവിലെ എഴുന്നേറ്റ് ഓടിപ്പിടിച്ചു സ്കൂളിലേക്കു പാതിവഴിയെത്തുന്പോൾ അവധിയുടെ വാറോലയുമായി വന്നേക്കരുത്!
ആലപ്പുഴയിലെ കളംവിട്ട ബ്രോയ്ക്കു ഭാര്യയുടെ അധികാരത്തിലുള്ള എറണാകുളത്തു തന്നെയാണ് പുതിയ കസേര തരപ്പെട്ടിരിക്കുന്നത്. എന്തായാലും ഒടുവിൽ കിട്ടിയ വാർത്ത എറണാകുളത്തെ അവധിപ്രഖ്യാപനം പാളിയതിന്റെ പേരിൽ എറണാകുളം ജില്ലാ കളക്ടർ കോടതി കയറാനൊരുങ്ങുന്നു എന്നതാണ്. മുല്ലപ്പൂന്പൊടിയേറ്റു കിടക്കും കസേരയ്ക്കുമുണ്ടൊരു... എന്നൊരു പാട്ടു കേൾക്കുന്നുണ്ടോ?
മിസ്ഡ് കോൾ= മുൻ ധനമന്ത്രി തോമസ് ഐസക്കിനു വീണ്ടും ഇഡി നോട്ടീസ്.
- വാർത്ത
=ക്ലിപ്ബി!