ഞങ്ങളുടെ കപ്പക്കാലാകൾ എത്രയോ പ്രണയങ്ങൾക്കു സാക്ഷ്യം വഹിച്ചിരിക്കുന്നു. കാട്ടുപന്നിയുടെ ശല്യം സഹിക്കാൻ വയ്യാതെ അതിനെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടു നിങ്ങൾ കേന്ദ്രസർക്കാരിനു മുന്നിൽ വരെ പോയി സമരം ചെയ്തു.
എന്നാൽ, ഞങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തി വിലസുന്ന തൊരപ്പനെലിയുടെ കാര്യത്തിൽ ആരെങ്കിലും ഇതുവരെ ഇങ്ങനെയൊരു സമരത്തിന് ഇറങ്ങിയിട്ടുണ്ടോ? ഞങ്ങളെ പിഴിഞ്ഞു മദ്യമുണ്ടാക്കാൻ പോകുന്നതിനു മുന്പായി ആദ്യം ചെയ്യേണ്ടതു തൊരപ്പനെലിയെ പിടിച്ചുകെട്ടുകയായിരിക്കണം. അല്ലെങ്കിൽ പിഴിയാൻ കപ്പ പോയിട്ടു കപ്പത്തൊലി പോലും ബാക്കിയുണ്ടാവില്ല.
നാട്ടിലെ പൊതുയോഗങ്ങളിലെയും കുടുംബയോഗങ്ങളിലെയും മെയിൻ ഐറ്റമായിരുന്നു കപ്പയും മീനും അല്ലെങ്കിൽ കപ്പയും കോഴിയും. എന്നാൽ, പൊറോട്ട എന്ന അതിഥിത്തൊഴിലാളിയുടെ കടന്നുകയറ്റം ഞങ്ങളുടെ തൊഴിലിനെ ബാധിച്ചിട്ടുണ്ട്.
അന്നും ഇന്നും ഞങ്ങളെ തുരത്താൻ ശ്രമിച്ചിട്ട് നടക്കാത്തത് ഒറ്റ മേഖലയിൽനിന്നു മാത്രമാണ്. അതു കള്ളുഷാപ്പ് ആണ്. ഷാപ്പിലെ താരം എക്കാലവും ഞങ്ങളാണ്. അതിനു ഞങ്ങൾക്ക് ഷാപ്പു മുതലാളിമാരോടുള്ള നന്ദി ഇവിടെ രേഖപ്പെടുത്തുന്നു. വൈകാതെ ബാർ മുതലാളിമാരോടും ബിവറേജസ് കോർപറേഷനോടും നന്ദി പറയേണ്ടി വരുമോയെന്നാണ് ഇനി അറിയാനുള്ളത്. വാട്ടുകപ്പയെന്നു വിളിച്ചു ബഹുമാനിച്ചിരുന്ന നാട്ടുകാർ ഞങ്ങളെ ഇനി വാറ്റുകപ്പ എന്നു വിളിക്കുമോ ?
മിസ്ഡ് കോൾ=രാഹുൽ ഗാന്ധി ഒറ്റയ്ക്കു തീരുമാനമെടുക്കുന്നതു ശരിയല്ലെന്നു പി.ജെ. കുര്യൻ
- വാർത്ത
=എന്നോടെങ്കിലും ഒന്നു ചോദിച്ചുകൂടേ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്