അദ്ദേഹം തുടർന്നു: ""നോക്കിക്കേ, നമ്മുടെ ആപ്പീസിലെ ഫാനുകളെല്ലാം ഫുള്‍ സ്പീഡിലാണ് കറങ്ങുന്നത്. അഞ്ചില്‍ കറങ്ങുന്നതു നാലിലേക്കും നാലില്‍ കറങ്ങുന്നതു മൂന്നിലേക്കും മാറ്റണം. പിന്നെ വൈകുന്നേരം കിട്ടുന്ന ചായയുടെ മധുരം ലേശം കുറച്ചാലും കുഴപ്പമില്ല... ഇങ്ങനെ വിവിധങ്ങളായ ചെലവുചുരുക്കല്‍ നടത്തി മന്ത്രി പറഞ്ഞതുപോലെ നമുക്കു പ്രതിസന്ധിയെ മറികടക്കണം'' - വിലപ്പെട്ട ചില നിര്‍ദേങ്ങള്‍ മുന്നോട്ടുവച്ചതിന്റെ സംതൃപ്തിയില്‍ സുഗണന്‍ ചേട്ടന് കസേരയില്‍ ചാഞ്ഞിരുന്നു.
ഇതോടെ മാലിനി മാഡം എണീറ്റു. ""സുഗണന്‍ ചേട്ടന് പറഞ്ഞ എല്ലാ ചെലവുചുരുക്കലും നടത്തിയാലും മാസം അഞ്ഞൂറു രൂപയില്‍ കൂടുതല്‍ ചുരുക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല.''
""മാലിനീ, ചെലവു കുറഞ്ഞ രീതിയിലുള്ള ചില ചെലവുചുരുക്കല്‍ തന്ത്രങ്ങളാണ് ഞാന്‍ മുന്നോട്ടുവച്ചത്. കട്ടികൂടിയ ചെലവുചുരുക്കല്‍ വേണമെങ്കില്‍ നമ്മുടെ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ വിദഗ്ധ നിര്‍ദേശമാണ് നല്ലത്. ഇവിടെ കൃഷിയില്ലെങ്കിലും ഒന്നും സംഭവിക്കില്ല, എല്ലാം തമിഴ്നാട്ടില്‍നിന്നു കൊണ്ടുവരാമെന്നാണല്ലോ മന്ത്രി പറഞ്ഞത്. എല്ലാവരും മന്ത്രിയെ കളിയാക്കിയെങ്കിലും അദ്ദേഹം വിദഗ്ധമായൊരു ചെലവുചുരുക്കല്‍ മാര്‍ഗമാണ് സമൂഹത്തിനു മുന്നിൽ അവതരിപ്പിച്ചത്. അതാരും തിരിച്ചറിഞ്ഞില്ല. കൃഷി വേണ്ടെങ്കില്‍ പിന്നെ കൃഷിമന്ത്രിയുടെയും കൃഷിവകുപ്പിന്റെയും ആവശ്യമില്ല.
നൂറുകണക്കിന് ഓഫീസുകളും ആയിരക്കണക്കിന് ഉദ്യോഗസ്ഥരെയും ഒഴിവാക്കിയാല്‍ ചെലവ് നന്നായിട്ടങ്ങു കുറയും. പിന്നെ ഇങ്ങനെ പ്രസ്താവനയും തള്ളും നടത്താന്‍ മാത്രമായിട്ടുള്ള മന്ത്രിമാര്‍കൂടി ഒഴിയുകയാണെങ്കില്‍ വീണ്ടും ചെലവ് കുത്തനെ കുറയും. കാശു പിരിക്കാന്‍ പാവം നാട്ടുകാരുടെ കുത്തിനു പിടിക്കുന്നതും ഒഴിവാക്കാം. കണ്ണടയുടെ കാശും ലാഭം!''
മിസ്ഡ് കോൾനവകേരള സദസിനു മുഖ്യമന്ത്രിയും മന്ത്രിമാരും കാർ ഒഴിവാക്കി ഒരു കോടിയുടെ ബസിൽ സഞ്ചരിക്കുന്നതു ചെലവുചുരുക്കലിനെന്നു സർക്കാർ
- വാർത്ത
കാർ ചുരുങ്ങിയാൽ ബസ് ആകും!