ഇതു പാർലമെന്റിലെ വാക്കും വാക്കൗട്ടും ആണെങ്കിൽ ഇതേ പരിപാടി നമ്മുടെ കേരള നിയമസഭയിൽ നടപ്പാക്കിയാലുള്ള അവസ്ഥ ഓർത്തുനോക്കിക്കേ.
നമ്മുടെ മണിയാശാന്റെയൊക്കെ ഒരു പ്രസംഗത്തിൽനിന്നു വിലക്കപ്പെട്ട വാക്കുകൾ നീക്കിക്കഴിയുന്പോൾ സഭാരേഖയിൽ മിക്കവാറും ക, കീ, ശ, ശൂ എന്നിങ്ങനെ ഏതാനും അക്ഷരങ്ങൾ മാത്രമേ കാണാൻ സാധ്യതയുള്ളൂ. വാക്കുകളിലെ മഞ്ഞയും ചുവപ്പും ഒന്നും പ്രശ്നമല്ലാത്ത പൂഞ്ഞാർ ആശാൻ സഭയിൽ ഇല്ലാത്തത് സ്പീക്കറുടെ ഭാഗ്യം. അല്ലെങ്കിൽ വിലക്കിയ വാക്കുകളുടെ ബുക്ക് അടിച്ചു സ്പീക്കർ വശംകെട്ടേനെ.
വാവിട്ട വാക്കിനെക്കുറിച്ച് ഇത്രയും പറഞ്ഞപ്പോൾ കൈവിട്ട കല്ലിനെക്കുറിച്ചു രണ്ടു വാക്ക് പറയാതെ നിർത്തിയാൽ കല്ലിനെന്തു തോന്നും. പാതയ്ക്കു കല്ലിട്ടതു കായ്ച്ചോ എന്നു നോക്കാൻ കേന്ദ്രത്തിൽനിന്ന് ഒരു മന്ത്രി വന്നതാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനു കല്ലുകടി ആയിരിക്കുന്നത്. സംസ്ഥാനത്തോടുള്ള കണ്ണുകടി മൂലമാണ് വഴിയിലെ കല്ലുകളെണ്ണാൻ കേന്ദ്രമന്ത്രി വന്നതെന്നാണ് സഖാക്കളുടെ പക്ഷം.
കേരളത്തിൽ ഇപ്പോൾ കൈവിട്ട കല്ലിനല്ല വാരിയിട്ട കല്ലിനാണ് ഡിമാൻഡ് എന്നു തോന്നുന്നു. അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലുമുള്ള പാവങ്ങളുടെ കഞ്ഞിയിൽ കല്ലു വാരിയിട്ടുകൊണ്ടാണ് മഞ്ഞക്കല്ലിനു ശേഷമുള്ള കല്ലിടീൽ സർക്കാർ നടപ്പാക്കിയത്. നാട്ടുകാരുടെ കല്ലേറു സഹിക്കാൻ കഴിയാതെ വന്നപ്പോൾ അരിയിലെ കല്ലുപെറുക്കി മാറ്റിയേക്കാമെന്നു പറഞ്ഞു കൈകഴുകിയിരിക്കുകയാണിപ്പോൾ. വിലക്കില്ലാത്ത വാക്കിൽ പറഞ്ഞാൽ ക(ലി)ല്ലുകാലം!
മിസ്ഡ് കോൾയൂണിയനുകളുമായുള്ള പോരിൽ കെഎസ്ഇബി ചെയർമാൻ ബി.അശോക് തെറിച്ചു.
- വാർത്ത
വൈദ്യുത ലൈനിനു സമീപം ഇൻസുലേറ്റഡ് തോട്ടി മാത്രം അനുവദനീയം.