ഹൈക്കമാൻഡിൽ രാഹുൽജി പ്രയോഗിക്കുന്ന തന്ത്രം ലോക്കമാൻഡിൽ വന്ന് ആന്റണിജി നടപ്പാക്കിക്കളയുമോയെന്ന സംശയമാണ് ഇപ്പോൾ പല നേതാക്കളുടെയും ഉറക്കം കെടുത്തുന്നത്.
രാഹുൽജിക്കു കോണ്ഗ്രസിൽ എടുത്തു പറയത്തക്ക പ്രത്യേക പദവിയോ സ്ഥാനമോ ഒന്നുമില്ല. പക്ഷേ, തീരുമാനവും തിരുത്തലും തുരത്തലുമെല്ലാം പുള്ളിയുടെ വകയാണ്. തന്ത്രങ്ങളുടെ ആശാനായ ആന്റണിജിക്ക് ഇന്ദിരാഭവനിൽ ഒരു കസേര കിട്ടിയാൽ വളരെ പൈശാചികവും മൃഗീയവുമായിരിക്കുമോ തങ്ങളുടെ അവസ്ഥയെന്ന ആശങ്കയാണ് അവരെ അലട്ടുന്നത്.
കോണ്ഗ്രസിന്റെ അച്ചടക്കസമിതിയുടെ അധ്യക്ഷൻകൂടിയാണ് ആന്റണിജി. അങ്ങനെ നോക്കിയാൽ അദ്ദേഹത്തിനു പിടിപ്പതു പണി കേരളത്തിലുണ്ടാകുമെന്നുറപ്പാണ്. മൂത്ത ഖദറുകളെ മുതൽ യൂത്ത് ഖദറുകളെ വരെ അച്ചടക്കം പഠിപ്പിക്കാൻ ഒച്ചയെടുക്കേണ്ടിവരും. ഗ്രൂപ്പില്ലാത്ത കോണ്ഗ്രസിനെ രൂപപ്പെടുത്താൻ അധികാരത്തിലെത്തിയ ഭാരവാഹികൾ ഇപ്പോൾ തങ്ങൾക്കിടയിൽ എത്ര ഗ്രൂപ്പുണ്ടെന്നു കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ്.
സുധാകരൻജിയുടെ സംഘത്തിൽ ചേരുന്നതാണോ അതോ ഇനി സതീശൻജിയുടെ ഇഷ്ടക്കാരനായി മാറുന്നതാണോ ആരോഗ്യത്തിനു നല്ലതെന്ന് ഇന്ദിരാഭവനിൽ ഇരിപ്പുറപ്പിക്കുംമുന്പേ ആന്റണിജി ഒരു തീരുമാനമെടുക്കുന്നതു ഉചിതമാണ്. അല്ലെങ്കിൽ പഴയ താപ്പാനകളെയെല്ലാം ഒന്നുകൂടി മെരുക്കിയെടുത്തു നമ്മുടെ ശരിക്കുമുള്ള എ ഗ്രൂപ്പ് ഒന്നുകൂടി പൊടിതട്ടിയെടുത്താലും കുഴപ്പമില്ല. കാരണം, ഗ്രൂപ്പില്ലാത്ത കോണ്ഗ്രസ് പാലില്ലാത്ത മിൽമാ കവറുപോലെയാണ്.
മിസ്ഡ് കോൾഇന്ധനനികുതി കുറയ്ക്കാത്ത സംസ്ഥാനങ്ങൾക്കു പ്രധാനമന്ത്രി മോദിയുടെ വിമർശനം.
- വാർത്ത
ഉരലും മദ്ദളവും!