“സാറേ, സാറിനു കാര്യത്തിന്റെ ഗൗരവം പിടികിട്ടിയിട്ടില്ലെന്നു തോന്നുന്നു. ഈ സംഘത്തില്‍ കാപ്പാക്കേസിൽ ജയിലിൽ കിടന്നവരൊക്കെ ഉണ്ടെന്നാ പറയുന്നത്. സംഗതി നിസാരമല്ല.’’
“ഈ കാപ്പാ കേസ് എന്നു കേൾക്കുന്പോൾത്തന്നെ നമ്മൾ പേടിക്കേണ്ട കാര്യമില്ല. അതൊക്കെ നാട്ടുനടപ്പ് അനുസരിച്ചുള്ള ഒാരോ പദവികളാ. ധീരതയ്ക്കുള്ള അവാര്‍ഡ് എന്നൊക്കെ കേട്ടിട്ടില്ലേ, അതുപോലെയുള്ള ഒരു സംവിധാനമാണെന്നു കരുതിയാൽ മതി. രക്ഷാപ്രവര്‍ത്തനത്തിന് ഉചിതമായ അംഗീകാരം നൽകുകയെന്നതു സർക്കാർ നയമാണ്. കൂടുതല്‍ പേരെ ഇത്തരം രക്ഷാപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി പാരിതോഷികം നല്‍കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്. അതുകൊണ്ട് താന്‍ ഫോണ്‍ വച്ചിട്ട് അവരുമായി സഹകരിച്ചു കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ നോക്ക്.’’
“സാറേ ഇതൊന്നും ഇതുവരെ നമ്മുടെ നാട്ടില്‍ കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാര്യങ്ങളാണല്ലോ. ഇടിച്ചു കൂട്ടുന്നവരെയും തല തല്ലിപ്പൊട്ടിക്കുന്നവരെയൊക്കെ രക്ഷാപ്രവര്ത്തകരെന്നു വിളിച്ചാല്‍ നാട്ടിലെ സ്ഥിതി എന്തായി മാറും സാറേ?’’
“അപ്പോള്‍ താന്‍ നാട്ടിലൊന്നുമല്ലേ ജീവിക്കുന്നത്? അറിഞ്ഞില്ലേ... ഇന്നലെ വരെയുള്ള കേരളത്തിന്റെ കാര്യം മറന്നേക്കൂ. ഇനി മുതല്‍ നമുക്കുള്ളതു നവകേരളം മാത്രമാണ്. നവകേരളം ആകുമ്പോള്‍ പലതും നൂതനവും നവീനവും ആയി വരും. വധശ്രമം മൃദുസുമം ആയി മാറിയേക്കാം. വടിവാള്‍ ഉടവാള് ആകും. തല തല്ലിപ്പൊട്ടിക്കല്‍ വെറും കലം തല്ലിപ്പൊട്ടിക്കല്‍ മാത്രം. പൂച്ചട്ടി പൂവിതളാകും.. അങ്ങനെ മാറിമറിയട്ടെ, നവകേരള ചതവ്!
മിസ്ഡ് കോൾയൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ്; അന്വേഷണം നേതാക്കളിലേക്ക്
വാർത്തകേടായാലും കുഴപ്പമില്ല കേഡർ ആയാൽ മതി!