ഗണേഷ്ജി പിന്നെ തുടക്കം മുതൽ ക്രെഡിറ്റ് പെട്ടെന്നാരും തട്ടിക്കൊണ്ടുപോകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഇടയ്ക്കിടെ ചാനലുകൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടു താൻ ഇവിടെത്തന്നെയുണ്ടെന്നു നാട്ടുകാരെ അറിയിക്കുകയും ചെയ്തു. അടുത്ത ഊഴം ചാനലുകാരുടെ വകയായിരുന്നു. സ്ഥാനത്തും അസ്ഥാനത്തും ചോദ്യം, കാമറയ്ക്കു മുന്നിൽപ്പെടാതെ നാട്ടുകാർ ഏറെ സൂക്ഷിച്ച ദിവസങ്ങൾ. അറിയാതെങ്ങാനും മുന്നിൽപ്പെട്ടാൽ നിങ്ങളാണോ തട്ടിക്കൊണ്ടുപോയതെന്ന ചോദ്യം ഉറപ്പ്.
പോലീസ് നീക്കങ്ങളുടെ റൂട്ട് മാപ്പും പരിശോധനാ സ്ഥലവുമൊക്കെ അപ്പപ്പോള്‍ നല്കി അവര്‍ തട്ടിക്കൊണ്ടുപോയവര്‍ക്കു പോലീസിനെ തെക്കുവടക്കു വട്ടുതട്ടാനുള്ള തട്ടിട്ടുകൊടുത്തു. വഴിയേ പോയവരിൽ ഓടി രക്ഷപ്പെടാൻ കഴിയാതിരുന്ന പലരെയും ചാനലുകാര് മത്സരിച്ചു തട്ടിക്കൊണ്ടുപോയി തത്സമയ സംപ്രേഷണം നടത്തി. പോലീസ് സ്റ്റേഷനില്‍നിന്ന് ഇറങ്ങിവന്നവരെ വാതില്ക്കല് നിര്‍ത്തി ചോദ്യംചെയ്തു. പോലീസ് ചോദിച്ചതിൽ എന്തെങ്കിലുമൊക്കെ വിട്ടുപോയിട്ടുണ്ടോയെന്ന് അറിയണമല്ലോ! മര്യാദയ്ക്കു മറുപടി പറഞ്ഞില്ലെങ്കില്‍ തട്ടിക്കൊണ്ടു പോകുമോയെന്നു പേടിച്ചിട്ടാവണം പലരും ചോദിച്ചതിനും ചോദിക്കാത്തതിനുമൊക്കെ മറുപടി നല്കി ഒരുവിധം തടിതപ്പി.
ഇതിനിടയിൽ രാത്രിയിൽ പറന്പിലും തോട്ടത്തിലും കന്പും വടിയുമായി തെരച്ചിൽ നടത്തിയതിന്റെ കഥകളും ഉപകഥകളും എണ്ണമിട്ടു പറഞ്ഞു നാട്ടുകാരിൽ ചിലർ. കുഞ്ഞിനെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് ആദ്യം തിരിച്ചറിഞ്ഞതു കോളജ് പിള്ളേർ ആണെങ്കിലും രണ്ടാമത് അറിഞ്ഞതിനുള്ള ക്രെഡിറ്റ് തങ്ങൾക്കുള്ളതാണെന്ന മട്ടിൽ ഡിവൈഎഫ്ഐ സിങ്കങ്ങൾ... ഇതെല്ലാംകൂടി കണ്ട് കൺഫ്യൂഷനിലായി മലയാളി! ശരിക്കും കുഞ്ഞിനെ തിരികെ കിട്ടിയതിനുള്ള ക്രെഡിറ്റ് ആര്‍ക്കായിരിക്കും? ഇനിയിപ്പോള്‍ ഒരു കൂട്ടര് കൂടിയേ ഇക്കാര്യത്തില്‍ അവകാശവാദം ഉന്നയിക്കാനുള്ളൂ. അതു മറ്റാരുമല്ല, തട്ടിക്കൊണ്ടുപോയ സംഘം തന്നെയാണ്. അല്പം നവകേരളപരമായി ചിന്തിച്ചാൽ കുഞ്ഞിനെ തിരികെ ലഭിച്ചതിന്റെ ക്രെഡിറ്റ് അവർക്കുള്ളതല്ലേ!
മിസ്ഡ് കോൾകേരളത്തിന്റെ നവകേരള യാത്രയ്ക്കു പിന്നാലെ കേന്ദ്രത്തിന്റെ ഭാരത് സങ്കല്പ് യാത്ര വരുന്നു.
വാർത്തബസ് പോരാ, ഒരു വിമാനം സങ്കല്പിച്ചാലോ!