കുട്ടിസഖാവ്: സഖാവേ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത്. ഇതൊക്കെ ഈ നാട്ടിലെ വിദ്യാർഥികളെ ബാധിക്കുന്ന വിഷയങ്ങളല്ലല്ലോ. സമരമെന്നു പറഞ്ഞാൽ രണ്ടു കല്ലേറും തല്ലിപ്പൊളിയും ഇല്ലാതെ എങ്ങനെയാ? ഇതിപ്പം ചക്രവാതച്ചുഴിക്കെതിരേ സമരം നടത്തിയിട്ട് ആകാശത്തേക്കു കല്ലെറിയാൻ പറ്റുമോ?
മൂത്ത സഖാവ്: പ്രത്യയശാസ്ത്രപരമായി സഖാവ് പറഞ്ഞതു ശരിയാണ്. എങ്കിലും ഞാനിപ്പോൾ ആലോചിച്ചിട്ട് നമ്മുടെ സർക്കാരിനു പരിക്കുപറ്റാത്ത വിഷയങ്ങൾ ഇതൊക്കെയേയുള്ളൂ. ഇനി നിങ്ങൾക്കു സമരം നടത്തണമെന്നു നിർബന്ധമാണെങ്കിൽ നിങ്ങൾതന്നെ ഒരു വിഷയം കണ്ടുപിടിക്കൂ.
കുട്ടിസഖാവ്: സഖാവേ ബഫർ സോണ് ആയാലോ? അതാകുന്പോൾ ആർക്കും വലിയ പ്രശ്നമില്ല. സംഭവം ഡെയ്ഞ്ചർ സോണ് ആക്കിയേക്കാം. വേണമെങ്കിൽ നമ്മുടെ രാഹുൽ ഗാന്ധിയെയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെയും രണ്ടു ചീത്തയും വിളിച്ചേക്കാം.
മൂത്ത സഖാവ്:കൊള്ളാം സഖാവിന്റെ ചിന്തകൾ വിപ്ലവം ജ്വലിക്കുന്നവയാണ്. ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചോണം. സമരത്തിനു വരുന്ന പിള്ളേർക്കു ഇത്തവണ ബിരിയാണിയും കുഴിമന്തിയുമൊന്നും വാങ്ങിക്കൊടുക്കണ്ട. ബിരിയാണി നമുക്കു രാഷ്ട്രീയമായി ക്ഷീണം ചെയ്യും. വല്ല നാരങ്ങാവെള്ളമോ പരിപ്പുവടയോ ഒക്കെ മതി. ബിരിയാണി മേടിച്ചു കൊടുത്തെന്നെങ്ങാനും പ്രതിപക്ഷം അറിഞ്ഞാൽ പിന്നെ അവരുടെ മുന്പിൽ ചെന്പും തലയിൽ കമിഴ്ത്തി നടക്കേണ്ടി വരും.
മിസ്ഡ് കോൾ= അമ്മ സംഘടന ക്ലബ് ആണെന്നു ഇടവേള ബാബു. ക്ലബ് ആണെങ്കിൽ താനില്ലെന്നു ഗണേഷ്കുമാർ.
- വാർത്ത
= തിരക്കഥ റെഡി, ആരെങ്കിലും ക്ലാപ്പടിക്കൂ.
ഔട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്