ഇതിനിടയിലാണ് പവര് കമ്പോളിസവുമായി കെഎസ്ഇബിയുടെ രംഗപ്രവേശം. കര്ഷകൻ വച്ച വാഴയുടെ കൈ വൈദ്യുത ലൈനില് മുട്ടിയപ്പോള് പവര് പൊട്ടി എന്നു പറഞ്ഞായിരുന്നു അവര് കൊടുവാളെടുത്തത്. ഇലക്ട്രിക് പവര് പോലും നാണിച്ചുപോകുന്ന മസില്പവറുമായി കെഎസ്ഇബി പവര് എംബോളിസം നടത്തിയപ്പോള് ഷോക്കേറ്റു വീണത് 406 കുലവാഴകള്. കെഎസ്ഇബി ആയതിനാല് പിണ്ടിയെങ്കിലും ബാക്കി കിട്ടിയെന്ന് ആശ്വസിക്കാം. ഫോറസ്റ്റുകാരുടെ ‘കെയർ എംബോളിസം’ ആയിരുന്നെങ്കില് കാട്ടാനയിറങ്ങി അവശേഷിച്ച പിണ്ടിയും തിന്ന് നാട്ടുകാർക്കുള്ള പിണ്ടവും നിക്ഷേപിച്ചു മടങ്ങിയേനെ. കൃഷ്ണൻകുട്ടി മന്ത്രി ഒരു കർഷകനായതിനാൽ വെട്ടിയ വാഴയ്ക്ക് എന്തെങ്കിലും നഷ്ടപരിഹാരം കിട്ടിയാൽ അത് ഫെയർ എംബോളിസമെന്നു കരുതാം.
കേരളത്തിലേക്കു വരാൻ വന്ദേഭാരതിന്റെ സമയം നോക്കിനിൽക്കുന്ന മാവേലി വരുന്നതിനു മുന്പെങ്കിലും സംഭരിച്ചുകൊണ്ടുപോയ നെല്ലിന്റെ വില കര്ഷകര്ക്കു കൊടുത്താൽ നാട്ടിൽ ‘കയർ എംബോളിസം’ ഒഴിവാക്കാം. സർക്കാരിന്റെ ‘പാപ്പർ എംബോളിസം’ മൂത്തതുകൊണ്ടാണോ എന്നറിയില്ല, നാട്ടില് കിട്ടാവുന്ന വട്ടത്തിലൊക്കെ ബാര് കുത്തിവച്ചാണ് അടുത്ത പരീക്ഷണം, ബാര് എംബോളിസം..! കേസുണ്ടാവില്ല, സ്വാഭാവിക മരണം!
മിസ്ഡ് കോൾ=കരിമണൽ മുതലാളിയുടെ കൈയിൽനിന്നു മാസപ്പടി വാങ്ങിയെന്നു വിവാദം.
- വാർത്ത
=വീണതു വിദ്യ!