“എന്നാൽ, ഒരു കാര്യം ചെയ്യാം. ഹാർട്ട് വച്ചുതന്നെ കൊടുക്കാം. അതാകുന്പോ എളുപ്പത്തിൽ തള്ളത്തില്ല. താൻ ഒരു കാര്യം ചെയ്യ്. റേഷൻകാർഡിന്റെ കോപ്പിയും അപേക്ഷാഫോമുമായിട്ടു വാ... ഒരു ഫോട്ടോയും വച്ചോ, ഇത്തിരി അവശനിലയിലുള്ളതായിക്കോട്ടെ. അടുത്തയാഴ്ച വന്നാ മതി. മെഡിക്കൽ സർട്ടിഫിക്കറ്റ് എഴുതിയെഴുതി ബാക്കിയുള്ളോന്റെ കൈ നീരുവച്ചിരിക്കുവാ... ഇവിടെ അലമാര നിറയെ അപേക്ഷയാ... സാധാരണ ഡോക്ടർമാർക്കു രോഗം മാറ്റികൊടുത്താൽ മതി. ഞാനിവിടെ രോഗം ഉണ്ടാക്കാൻ കഷ്ടപ്പെടുകയാ...’’
“സാറേ, ഏതായാലും മെനക്കേടാ. എന്നാൽ, പിന്നെ വീട്ടിൽ രണ്ടുമൂന്നു പേരുകൂടി ഉണ്ട്. അവർക്കുകൂടി ഓരോ സർട്ടിഫിക്കറ്റ് തരുവാണെങ്കിൽ എന്തെങ്കിലും കാര്യത്തിൽ കൊള്ളിക്കാൻ കിട്ടിയേനെ.’’
“അത്രയ്ക്കു ഗതികേടാണോടോ തന്റെ വീട്ടിൽ?’’
“എന്നു പറഞ്ഞാൽ ജീവിക്കേണ്ടേ സാറേ. മകൻ ഐടി എൻജിനിയറും ഭാര്യ ഗൾഫിലുമൊക്കെയാണ്. വീട്ടിൽ മൂന്നാലേക്കർ തെങ്ങിൻതോപ്പുമുണ്ട്. ഇളയ മകൻ ചെറുകിട ബിസിനസുമൊക്കെയായി നാട്ടിൽത്തന്നെയാ. എനിക്ക് അത്യാവശ്യം പെൻഷനും കാര്യങ്ങളുമൊക്കെയുണ്ടെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കണ്ടേ. ഇങ്ങനെ എന്തെങ്കിലുമൊക്കെ കിട്ടുന്നതുകൊണ്ടാ പിടിച്ചുനിക്കുന്നത്...’’
“സത്യം പറയാമല്ലോ. തന്നെപ്പോലുള്ള ഉത്തമ പൗരന്മാരുടെ ഇത്തരം രോഗമാ ഞങ്ങളെപ്പോലുള്ളവരുടെ ആരോഗ്യം.’’
“ഇതൊക്കെ പൗരധർമം..! നന്ദിയൊന്നും പറയണ്ടാ... സാറേ, വാർഡ് മെംബറുടെ ശിപാർശയോ കത്തോ വല്ലതും സംഘടിപ്പിക്കണോ?’’
“കിട്ടുമെങ്കിൽ മേടിച്ചോ, തന്നെപ്പോലുള്ളവർക്കു ഹാർട്ട് ഉണ്ടെന്നു പറഞ്ഞാൽ പുള്ളി വിശ്വസിക്കുമോ എന്ന സംശയം മാത്രമേ എനിക്കുള്ളൂ!’’
മിസ്ഡ് കോൾ= കോഴിക്കോട്ട് വീട്ടമ്മയുടെ കാലുമാറി ഡോക്ടർ ശസ്ത്രക്രിയ നടത്തി.
- വാർത്ത
= രാഷ്ട്രീയം വിട്ടു ഡോക്ടറാകാൻ പോയ ആളായിരിക്കും!