മെഡിക്കല്‍കോളജ്: ശ്രീവരാഹം കുളത്തിനു സമീപത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന് ആശുപത്രിയില്‍ മരിച്ചു. ഇയാളുടെ പേരോ വിലാസമോ അറിയാന്‍ സാധിച്ചിട്ടില്ല. 60 വയസ് പ്രായം തോന്നിക്കും.
ഈമാസം ഒമ്പതിനാണ് വയോധികനെ ഫോര്‍ട്ട് പോലീസ് കണ്ടെത്തി തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെ 10ന് മരണപ്പെടുകയായിരുന്നു. മരിച്ചയാളെക്കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ 0471 2461105 (ഫോര്‍ട്ട് പോലീസ്), 9497987010 (ഫോര്‍ട്ട് സി.ഐ) നമ്പരുകളില്‍ ബന്ധപ്പെടണം.
Tags :