x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കുരു​ക്ക് ഒ​ഴി​വാ​ക്കും: മ​ന്ത്രി


Published: October 24, 2025 03:00 AM IST | Updated: October 24, 2025 03:00 AM IST

പ​ത്ത​നം​തി​ട്ട: ന​ഗ​ര​റോ​ഡു​ക​ളു​ടെ നി​ല​വാ​രം ഉ​യ​ര്‍​ത്തി ചെ​റി​യ ഗ​താ​ഗ​ത​ക്കു​രു​ക്ക് കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്.പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ ര​ണ്ട് റോ​ഡു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും ര​ണ്ട് റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ ഉ​ദ്ഘാ​ട​ന​വും കു​മ്പ​ഴ ലി​ജോ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ന​ഗ​ര റോ​ഡു​ക​ളു​ടെ മു​ഖ​ച്ഛാ​യ മാ​റ്റി ന​വീ​ക​രി​ക്കും. മി​ക​ച്ച സൗ​ക​ര്യ​ത്തോ​ടെ യൂ​ട്ടി​ലി​റ്റി ഡ​ക്ടു​ക​ളു​ള്ള​വ​യാ​യി റോ​ഡു​ക​ള്‍ മാ​റ​ണം. അ​തി​നു​ള്ള ശ്ര​മ​മാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​ത്. ന​ഗ​ര​ങ്ങ​ളി​ല്‍ ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ബൈ​പാ​സ്, ഫ്‌​ളൈ ഓ​വ​ർ, ജം​ഗ്ഷ​ന്‍ വി​ക​സ​നം തു​ട​ങ്ങി​യ​വ ല​ക്ഷ്യ​മി​ടു​ന്നു. ഗ്രേ​ഡ് സെ​പ്പ​റേ​റ്റ​ര്‍ നി​ര്‍​മി​ക്കും. ത​ട​സ​മി​ല്ലാ​ത്ത റോ​ഡ് ശൃം​ഖ​ല​യ്ക്കു​ള്ള പ​രി​ശ്ര​മം മു​ന്നോ​ട്ട് പോ​കു​ന്നു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ ശ​ബ​രി​മ​ല ന​വീ​ക​ര​ണ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 12 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ഏ​ഴു റോ​ഡ് ന​വീ​ക​രി​ച്ചു. 6.5 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ത്ത​നം​തി​ട്ട റിം​ഗ് റോ​ഡ് സൗ​ന്ദ​ര്യ​വ​ത്കര​ണ​വും 5.75 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് തി​രു​വ​ല്ല-​കു​മ്പ​ഴ റോ​ഡി​ലെ ബിസി ഓ​വ​ര്‍​ലേ പ്ര​വൃ​ത്തി​യും ന​ഗ​ര​ത്തി​ന്‍റെ മു​ഖഛാ​യ മാ​റ്റു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.


ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ലെ ഭൂ​രി​ഭാ​ഗം റോ​ഡു​ക​ളും മി​ക​ച്ച നി​ല​വാ​ര​ത്തി​ലാ​യെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മന്ത്രി ​വീ​ണാ ജോ​ര്‍​ജ് പ​റ​ഞ്ഞു. മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന​ത്തി​ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് 585 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. അ​ബാ​ന്‍ മേ​ല്‍​പ്പാ​ലം പൂ​ര്‍​ത്തി​യാ​കു​ന്നു. കോ​ഴ​ഞ്ചേ​രി, ആ​ഞ്ഞി​ലിമൂ​ട്ടി​ല്‍ ക​ട​വ് പാ​ല​ങ്ങ​ളു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

 

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ കു​മ്പ​ഴ - പ്ലാ​വേ​ലി, പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളാ​യ കൈ​പ്പ​ട്ടൂ​ര്‍ - പ​ത്ത​നം​തി​ട്ട, പ​ത്ത​നം​തി​ട്ട - മൈ​ല​പ്ര, തി​രു​വ​ല്ല-​കു​മ്പ​ഴ, പ​ത്ത​നം​തി​ട്ട - താ​ഴൂ​ര്‍​ക്ക​ട​വ്, ടി​ബി അ​പ്രോ​ച്ച്, അ​ഴൂ​ര്‍- കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​ന​വും തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ല്‍ പ​രി​യാ​രം- സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​ന്‍, പ​ത്ത​നം​തി​ട്ട ന​ഗ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ്ര​വൃ​ത്തി​യു​ടെ നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ച്ചു.


പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ൻ, ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ എ. ​സു​രേ​ഷ് കു​മാ​ർ, രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​വി. സ​ഞ്ജു, മ​നോ​ജ് മാ​ധ​വ​ശേ​രി​ൽ, ഡി. ഹ​രി​ദാ​സ്, എം. സ​ജി​കു​മാ​ര്‍, നൗ​ഷാ​ദ് ക​ണ്ണ​ങ്ക​ര, മു​ഹ​മ്മ​ദ് സാ​ലി, നി​സാ​ര്‍ നൂ​ർ​മ​ഹ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പൊ​തു​മ​രാ​മ​ത്ത് നി​ര​ത്ത് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ ബാ​ബു​രാ​ജ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് പ്ലാ​നി​ങ്ങും ചേ​ര്‍​ന്ന് ത​യാ​റാ​ക്കി​യ റി​സ്‌​ക് ഇ​ന്‍​ഫോം​ഡ് മാ​സ്റ്റ​ര്‍ പ്ലാ​നി​ലെ ടൂ​റി​സം മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ളു​ടെ ബ്രോ​ഷ​ര്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​ന് പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ടി. ​സ​ക്കീ​ര്‍​ഹു​സൈ​ന്‍ ന​ല്‍​കി പ്ര​കാ​ശ​നം ചെ​യ്തു. ജി​ല്ലാ ടൗ​ണ്‍​പ്ലാ​ന​ര്‍ ജി. അ​രു​ൺ, ഡെ​പ്യൂ​ട്ടി ടൗ​ണ്‍ പ്ലാ​ന​ര്‍ നി​മ്മി കു​ര്യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Muhammad Riyas Traffic Pathanamthitta

Recent News

Up