കൂത്താട്ടുകുളം: നഗരസഭാ ചെയർപേഴ്സൺ കലാ രാജുവിനെതിരെയുള്ള അയോഗ്യത കേസിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി തുടങ്ങി. കലാ രാജു 28ന് നേരിട്ട് ഹാജരാകാനാണ് നിർദേശം.
സിപിഎം പാർട്ടി ചിഹ്നത്തിൽ ടൗൺ വാർഡിൽ നിന്ന് മത്സരിച്ച് വിജയിച്ച കലാ രാജു എൽഡിഎഫ് ഭരണസമിതിയെ യുഡിഎഫിനൊപ്പം ചേർന്ന് അട്ടിമറിച്ചു.
പിന്നീട് യുഡിഎഫ് പിന്തുണയിൽ ചെയർപേഴ്സണായി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് സിപിഎം നൽകിയ പരാതിയിലാണ് കമ്മീഷൻ നടപടി.