അന്തർ സംസ്ഥാന മലയോര ഹൈവേയിൽ കല്ലുവെട്ടാൻകുഴി ഭാഗത്ത് കെ എസ്ആർടിസി ബസ് മരത്തിൽ ഇടിച്ച ് തകർന്ന നിലയിൽ.
കുളത്തൂപ്പുഴ: തിരുവനന്തപുരം - തെങ്കാശി അന്തർ സംസ്ഥാന മലയോര ഹൈവേയിൽ കല്ലുവെട്ടാൻ കുഴി 30 അടി പാലത്തിനു സമീപം വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് റോഡ് സൈഡിലെ തേക്ക് മരത്തിൽ ഇടിച്ചുനിന്നു.
യാത്രക്കാർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു.കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞായിരുന്നു സംഭവം.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും കുളത്തൂപ്പുഴയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് കുളത്തൂപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്ത് കയറിയ ഓട്ടോറിക്ഷയെ ഇടിക്കാതിരിക്കാൻ വാഹനം വെട്ടി തിരിക്കവേ ആണ് മരത്തിൽ ഇടിച്ചത്. അപടത്തിൽപ്പെട്ട ബസിന്റെ മുൻവശത്തെ ഗ്ലാസ് തകർന്നു.