ഏന്തയാര്‍ സെന്റ് മേരീസ് പള്ളിയില്‍ നടന്ന എസ്എംവൈഎം നേതൃ പരിശീലന ക്യാമ്പ് ഫാ. ജോര്‍ജ് ചൊള്ളനാല് ഉദ്ഘാടനം ചെയ്യുന്നു.
ഏന്തയാർ: എസ്എംവൈഎം പാലാ രൂപതയുടെ നേതൃപരിശീലന ക്യാമ്പ് - യൂത്ത് അനിമേറ്റേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ഏഴാം ഘട്ടം ഏന്തയാർ സെന്റ് മേരീസ് പള്ളിയിൽ നടത്തി. എസ്എംവൈഎം ഏന്തയാർ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ക്യാമ്പ് യൂണിറ്റ് രക്ഷാധികാരി ഫാ. ജോര്‍ജ് ചൊള്ളനാല് ഉദ്ഘാടനം ചെയ്തു.
എസ്എംവൈഎം പാലാ രൂപത മുന്‍ ഡയറക്ടര്‍ ഫാ. തോമസ് തയ്യില്‍, കാഞ്ഞിരപ്പള്ളി രൂപത മുന്‍ പ്രസിഡന്റുമാരായ ആല്ബിന് തടത്തേല്‍, ജോപ്പു ഫിലിപ്പ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സ്നേഹഗിരി സന്യാസസഭയുടെ ഏന്തയാര്‍ ശാന്തിനിലയം ഓള്‍ഡ് ഏജ് ഹോമും യുവജനങ്ങള്‍ സന്ദര്‍ശിച്ചു.
ക്യാമ്പിന് രൂപത പ്രസിഡന്റ് അന്വിന് സോണി ഓടച്ചുവട്ടില്‍, കൂട്ടിക്കല്‍ ഫൊറോന പ്രസിഡന്റ് ജെന്റോ മാത്യു, യൂണിറ്റ് പ്രസിഡന്റ് നെവിന് ഫിലിപ്പ്, ഫാ. മാത്യു വെട്ടുകല്ലേല്‍, ഫാ. അഗസ്റ്റിന് മേച്ചേരില്‍, റോബിന് ടി. ജോസ് താന്നിമല, സിസ്റ്റർ നവീന സിഎംസി, ജോസഫ് വടക്കേല്‍, സിസ്റ്റർ ആന്‍സ് എസ്എച്ച്, ബെന്നിസണ്‍ സണ്ണി എന്നിവര്‍ നേതൃത്വം നല്കി.
Tags : SMYM nattuvisesham local news