വോട്ടർപട്ടിക തീവ്രപരിശോധനയിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് ചപ്പാരപ്പടവ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ന
ചപ്പാരപ്പടവ്: വോട്ടർപട്ടിക തീവ്രപരിശോധനയിൽ നിന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ചപ്പാരപ്പടവില്‍ കേരളാ കോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ഉദ്ഘാടനം ചെയ്തു.
ജോജി ആനിത്തോട്ടം അധ്യക്ഷത വഹിച്ചു. അനില്‍ ചന്ദ്രന്, നെല്ലിയോട്ട് ബാലകൃഷ്ണന്, ജോണ്‍ മുണ്ടുപാലം, റനീഷ് മാത്യു, ടി. പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.
ഉദയഗിരി: ഉദയഗിരി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം വി.ജി. സോമന് ഉദ്ഘാടനം ചെയ്തു. ജെയ്സണ്‍ പല്ലാട്ട് അധ്യക്ഷത വഹിച്ചു. കെ.എസ്. ചന്ദ്രശേഖരന്, കെ.ടി. സുരേഷ്കുമാര്‍, എന്‍.എം. രാജു, കെ.ആര്. രതീഷ് എന്നിവര്‍ പ്രസംഗിച്ചു.
ആലക്കോട്:എല്‍ഡിഎഫ് ആലക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലക്കോട് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം എം. കരുണാകരന് ഉദ്ഘാടനം ചെയ്തു. കെ.എന്‍. ചന്ദ്രന് അധ്യക്ഷത വഹിച്ചു. സി.ജെ. ജോണ്‍, പി.വി. ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
ചെറുപുഴ: തീവ്ര വോട്ടർപട്ടിക പരിഷ്കരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ കേരള കോൺഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
കെ.ഡി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജോയിസ് പുത്തൻപുര, ഡെന്നി കാവാലം, കെ.ആർ. ചന്ദ്രകാന്ത്, കെ.എം. ഷാജി, കെ.എഫ്. അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.