പേരൂർക്കട: യാത്രക്കാരനെ ആക്രമിച്ച് സ്വർണാഭരണവും മൊബൈൽ ഫോണും കവർന്ന സംഘത്തിലെ ഒന്നാംപ്രതി പോലീസ് പിടിയിൽ. പൂന്തുറ സ്വദേശി കൊല്ലം ഇരവിപുരം ജോളി ജംഗ്ഷൻ ഹൗസ് നമ്പർ 232 മിനി ഭവനിൽ രാഹുൽ (25) ആണ് പിടിയിലായത്.
ഒന്നാംപ്രതി ഓടിച്ചു വന്ന ഓട്ടോറിക്ഷ മണക്കാട് സ്വദേശി ബാലലോചനൻ നായർ (57) കൈ കാണിച്ചു. മണക്കാടുള്ള വീട്ടിലേക്ക് പോകാനായിരുന്നു ഇത്. സവാരിക്കാരനെ വീട്ടിലെത്തിക്കുന്നതിന് പകരം ഒന്നാംപ്രതി തന്റെ കൂട്ട് പ്രതികൾ കാത്തുനിന്ന ഒരു സ്ഥലത്ത് ഓട്ടോറിക്ഷ ഓടിച്ചു കൊണ്ടുപോകുകയും ഇയാളുടെ സംഘത്തിൽപ്പെട്ട മൂന്നുപേർ ഓട്ടോറിക്ഷയിൽ കയറുകയും ചെയ്തു.
ഒടുവിൽ ബാലലോചനൻ നായരെ വർക്കലയിൽ എത്തിച്ച സംഘം ഇദ്ദേഹത്തെ ഭീഷണിപ്പെടുത്തി കൈവശം ഉണ്ടായിരുന്ന 7 പവന്റെ സ്വർണാഭരണവും ഒരു മോതിരവും വിവോ സ്മാർട്ട് ഫോണും കവരുകയുമായിരുന്നു. രാഹുലിന്റെ കൂട്ടാളികൾ നേരത്തെ പോലീസ് പിടിയിലായിരുന്നു. തമ്പാനൂർ എസ്ഐ ബിനു മോഹനാണ് കേസന്വേഷണം നടത്തിയത്. പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.
Tags : Theft Kerala Police