കെഎസ്എസ്പിഎ നടുവിൽ മണ്ഡലം വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു.
നടുവിൽ: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് പദ്ധതിയിൽ ഓപ്ഷൻ സൗകര്യം അനുവദിക്കണമെന്ന് നടുവിൽ മണ്ഡലം കെഎസ്എസ്പിഎ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
കെഎസ്എസ്പിഎ ജില്ലാ പ്രസിഡന്റ് കെ. മോഹനൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. കുഞ്ഞിമൊയ്തീൻ, സംസ്ഥാന കൗൺസിലർ പി.ടി. കുര്യാക്കോസ്, നിയോജക മണ്ഡലം പ്രസിഡന്റ് ജോസഫ് സക്കറിയാസ്, കെ.പി. കേശവൻ, ഷാജി പാണകുഴി, ടോമി കുമ്പിടിയാമാക്കൽ, ദേവസ്യ പാലപ്പുറം, പി.പി. മാത്യു, വി.ടി. മാത്യു, ഷാജു പരവംപറമ്പിൽ, സി.എം. മാത്യു, കെ. ബാബു, പി. പദ്മനാഭൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: ഷാജു പരവം പറമ്പിൽ - പ്രസിഡന്റ്, വി.ടി. മാത്യു- സെക്രട്ടറി, കെ.ജെ. മേരി - ട്രഷറർ, ഉഷാ ജോൺ -വനിതാ ഫോറം പ്രസിഡന്റ്, അച്ചാമ്മ തോമസ് - സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.
Tags : KSSPA nattuvishesham local news