കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള നീലേശ്വരം ബ്ലോക്ക് തല കിസാൻ ഗോസ്തിയും നീലേശ്വരം റൈസിന്റെ വിപണനവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം
ചെറുവത്തൂർ: കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള നീലേശ്വരം ബ്ലോക്ക് തല കിസാൻ ഗോസ്തിയും നീലേശ്വരം -പരപ്പ ബ്ലോക്കുകളിലെ ഫാം പ്ലാൻ പദ്ധതിയിൽ ഉൾപ്പെട്ട കർഷകരെ ഉൾപ്പെടുത്തി രൂപീകരിച്ച കൽപക ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഉത്പന്നമായ നീലേശ്വരം റൈസിന്റെ വിപണനോദ്ഘാടനവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് പി.കെ. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ആത്മ പ്രോജക്ട് ഡയറക്ടർ കെ. ആനന്ദ പദ്ധതി വിശദീകരിച്ചു. കൃഷി ശാസ്ത്രജ്ഞരായ ഡോ. കെ.എം. ശ്രീകുമാർ, ഡോ. എ. ഷംന, എക്സിക്യുട്ടീവ് എൻജിനിയർ ഇ.എൻ. സുഹാസ് എന്നിവർ ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എം. സുമേഷ്, വി.വി. സുനിത, അംഗങ്ങളായ എം. കുഞ്ഞിരാമൻ, പി. സുജാത, എഫ്പിഒ പ്രസിഡന്റ് കെ. കുഞ്ഞികൃഷ്ണൻ, സെക്രട്ടറി പി. അനീഷ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ. ബിന്ദു, ചെറുവത്തൂർ കൃഷി ഓഫീസർ നിമ്യ മോഹൻ എന്നിവർ പ്രസംഗിച്ചു.
Tags : Kisan Gosti