കല്ലടിക്കോട്: തച്ചമ്പാറ പഞ്ചായത്തിൽ ഒന്നാം വാർഡ് ചൂരിയോട്, നാലാം വാർഡ് കോഴിയോട് എന്നീ രണ്ട് അങ്കണവാടി കെട്ടിടങ്ങളുടെ നിർമാണ ഉദ്ഘാടനവും അതിദരിദ്ര മുക്ത പഞ്ചായത്ത് പ്രഖ്യാപനവും നടന്നു. വിവിധ വകുപ്പുകൾ മുഖേന 36 ലക്ഷം രൂപ നീക്കിവെച്ചാണ് രണ്ട് സ്മാർട്ട് അങ്കണവാടികൾ നിർമിക്കുന്നത്. നിർമാണ പ്രവൃത്തികളുടെ ഉദ്ഘാടനവും, അതിദാരിദ്ര്യവിമുക്ത പഞ്ചായത്തായി തച്ചമ്പാറ പഞ്ചായത്തിനെ പ്രഖ്യാപിക്കലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു.
തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് വി. നൗഷാദ് ബാബു അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ശാരദ, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഐസക്ക് ജോൺ, അബൂബക്കർ മുച്ചിരിപ്പാടൻ, ഒ. നാരായണൻകുട്ടി, അലി തേക്കത്ത്, കെ. മനോരഞ്ജിനി, ജയ ജയ പ്രകാശ്, ബെറ്റി ലോറൻസ് എന്നിവർ പ്രസംഗിച്ചു.
Tags : nattuvishesham local news