കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ അവാർഡ് വിതരണം സാംസ്കാരിക പ്രവർത്തക കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ (കെഎസ്ഇഎസ്എ) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണവും സംസ്ഥാന കലാ– കായിക മേളയിൽ വിജയം നേടിയവരെ ആദരിക്കലും നടത്തി.
പത്തനംതിട്ട വൈഎംസിഎ ഹാളിൽ നടന്ന പരിപാടി സാംസ്കാരിക പ്രവർത്തക കെ.ജെ. ഷൈൻ ഉദ്ഘാടനം ചെയ്തു. കെഎസ്ഇഎസ്എ ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. ജൂലിയറ്റ് അധ്യക്ഷത വഹിച്ചു. കലാ, കായിക വിജയികളെ ആദരിക്കൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം. സൂരജ് നിർവഹിച്ചു.
കെഎസ്ഇഎസ്എ സംസ്ഥാന സെക്രട്ടറി പി.ഡി. പ്രസാദ്, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ ജോസ് കളീക്കൽ, ഹരിഹരൻ ഉണ്ണി എന്നിവർ പ്രസംഗിച്ചു. കെഎസ്ഇഎസ്എ ജില്ലാ സെക്രട്ടി ഷാബു തോമസ് സ്വാഗതവും ട്രഷറർ ബി. സുഭാഷ്കുമാർ നന്ദിയും പറഞ്ഞു.
Tags : Kerala Excise Pathanamthitta