ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൗൺസിലർ ഷൈല തദേവൂസിന്റെ നേതൃത്വത്തിൽ വാട
ഫോർട്ടുകൊച്ചി: ചക്കമാടം, കൊച്ചങ്ങാടി, മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി മേഖലകളിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പനയപ്പിള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അഥോറിറ്റി ഓഫീസിനു മുന്നിൽ പ്രതിഷേധം.
പ്രകടനമായി എത്തിയ പ്രവർത്തകർ ഓഫീസിനു മുന്നിൽ മൺകുടം ഉടച്ച് പ്രതിഷേധിച്ചു. തുടർന്ന് സമരക്കാർ വാട്ടർ അഥോറിറ്റി ഓഫീസിൽ എൻജിനീയറെ ഉപരോധിച്ചു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുമായി നടന്ന ചർച്ചയിൽ ഒരാഴ്ചയ്ക്കുള്ളിൽ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാമെന്ന് അദ്ദേഹം രേഖാമൂലം എഴുതി കൊടുത്തതിനുശേഷമാണ് സമരക്കാർ പിരിഞ്ഞത്.
കൗൺസിലർ ഷൈല തദേവൂസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് പനയപ്പള്ളി മണ്ഡലം പ്രസിഡന്റ് സനിൽ ഈസ, ഷമീർ വളവത്ത്, കെ.ആർ. രജീഷ്, ടി.എം. റിഫാസ്, എം.എസ്. ശുഹൈബ്, മാർട്ടിൻ, ഷീജ സുധീർ, ലൈല കബീർ, അഫ്സൽ അലി, മൻസൂർ അലി,ആർ. ബഷീർ, ഷാജി ചെല്ലാനം,സുനിത ഷമീർ, ലിജി ചക്കമാടം, സെബാസ്റ്റ്യൻ ആന്റണി,
ഇബ്രാഹിംകുട്ടി, ഉബൈദ്, നൗഷാദ്, അഷ്കർ ബാബു,ബൈസിൽ ഡിക്കോത്ത്, സംജാദ് ബഷീർ, മുജീബ് കൊച്ചങ്ങാടി, സൈനുദ്ദീൻ ലത്തീഫ്, അഫ്സൽ മുഹമ്മദ്, റാഫേൽ, ജാസ്മിൻ പനിപ്പിള്ളി,പുഷ്പ റോഷൻ, ശബന നൗഷാദ്, എം ആർ ഷഫീഖ്, സഫീർ, സുജിത്ത് മോഹൻ, സുബൈർ, പ്രത്യുഷ്, യാസീൻ നൈനഎന്നിവർ നേതൃത്വം നൽകി.
Tags : Kerala Water Authority Ernakulam