പത്തനംതിട്ട: ജില്ലാ ശിശുക്ഷേമ സമിതിയും കുടുംബശ്രീയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിയെ തകർക്കാൻ കളിയും കളിക്കളവും പരിപാടിയുടെ ഭാ ഗമായുള്ള കളിക്കളങ്ങൾ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സജ്ജമായി.
കുട്ടികള്‍ക്കിടയില്‍ പടരുന്ന ലഹരിയുടെ ഉപഭോഗം ഇല്ലാതാക്കുക, അവയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, കൂടാതെ കായികവിനോദങ്ങളുടെ ലഹരിയിലേക്ക് അവരെ നയിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ലഹരിവിരുദ്ധ കാന്പെയിന് തുടക്കം കുറിച്ചത്. ഓരോ പഞ്ചായത്തിനും ആവശ്യമായപന്തുകൾ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നൽകിയിരുന്നു.
കുട്ടികളെ വിവിധ കായിക വിനോദങ്ങളിലേക്ക് തിരിച്ചുവിട്ട് മറ്റ് ലഹരികളില്‍ നിന്ന് മോചിപ്പിക്കുന്നതിനായി ഒരു വര്‍ഷം നീളുന്ന സുസ്ഥിര ലഹരി വരുദ്ധ പരിപാടിയാണ് കാന്പെയിന്റെ ഭാഗമായി ആസൂത്രണം ചെയ്തുവരുന്നത്. കുടുംബശ്രീ എഡിഎസുകളുമായി ചേര്‍ന്ന് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കുട്ടികളുടെ ടീമുകള്‍ രൂപീകരിച്ചു കളിക്കളങ്ങള്‍ തയാറാക്കി. ആദ്യഘട്ടത്തില്‍ ഫുട്ബോളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
ഈ മാസം വാര്‍ഡ് തല മത്സരങ്ങൾ പൂർത്തിയാകും. ശേഷം പഞ്ചായത്ത് മത്സരങ്ങളും ബ്ലോക്ക്, ജില്ലാതല മത്സരങ്ങള്‍ ഡിസംബറോടെയും സംഘടിപ്പിക്കും.അയല്‍ക്കൂട്ടങ്ങള്‍, സ്കൂള്‍ പിടിഎകൾ, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവകളിലൂടെ ബോധവത്കരണവും കാന്പെയിന്റെ ഭാഗമായി നടന്നുവരുന്നു.
രാവിലെയും വൈകുന്നേരങ്ങളിലും ലഭ്യമാകുന്ന സമയങ്ങൾ, അവധി ദിനങ്ങൾ എന്നിങ്ങനെയാണ് കുട്ടികൾ കളിക്കാൻ എത്തുന്നത്. 10 മുതൽ 17 വയസുവരെയുള്ള കുട്ടികൾ ടീമിൽ ഉൾപ്പെടും. ഒരു ടീമിൽ അഞ്ചുപേരെന്ന കണക്കിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേക ടീമുകൾ ഉണ്ട