മേക്കടമ്പ് സെന്റ് ജൂഡ് കത്തോലിക്ക പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിനു വികാരി ഫാ. സെബാസ്റ്റ്യന്‍ പോത്തനാമുഴി കൊടിയേ
മൂവാറ്റുപുഴ: മേക്കടമ്പ് സെന്റ് ജൂഡ് പള്ളിയില്‍ വിശുദ്ധ യൂദാശ്ലീഹായുടെയും സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ. സെബാസ്റ്റ്യന്‍ പോത്തനാമുഴി കൊടിയേറ്റി. ഇന്ന് രാവിലെ 6.30ന് കുര്‍ബാന, വൈകുന്നേരം 4.15ന് വാര്‍ഡുകളില്‍നിന്ന് അമ്പ് പ്രദക്ഷിണം, 4.30ന് ലദീഞ്ഞ്, ആഘോഷമായ കുര്‍ബാന, 6.30 പ്രദക്ഷിണം, 7.30 സമാപന പ്രാര്‍ഥന, എട്ടിന് വാദ്യമേളങ്ങള്‍.
സമാപന ദിവസമായ നാളെ 6.30ന് കുര്‍ബാന, നൊവേന, വൈകുന്നേരം 4.30ന് ആഘോഷമായ കുര്‍ബാന, നൊവേന, പ്രദക്ഷിണം, എട്ടിന് സമാപനാശീര്‍വാദം.
അരിക്കുഴ സെന്റ് ജൂഡ് കപ്പേളയിൽ
വാഴക്കുളം: അരിക്കുഴ സെന്റ് ജൂഡ് കപ്പേളയിൽ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാൾ ഇന്നും നാളെയുമായി നടക്കും. ഇന്ന് വൈകിട്ട് 4.45 ന് ജപമാല. 5.15 ന് തിരുനാൾ കുർബാന, പ്രസംഗം, നൊവേന - ഫാ. കുര്യൻ പുത്തൻപുരയിൽ. നാളെ രാവിലെ 6.45ന് പള്ളിയിൽ കുർബാന. വൈകുന്നേരം 4.30ന് കപ്പേളയിൽ ജപമാല.
അഞ്ചിന് തിരുനാൾ കുർബാന, നൊവേന - ഫാ. ജോസഫ് കൂനാനിക്കൽ. പ്രസംഗം - ഫാ. സ്കറിയ കുന്നത്ത്. 6.30ന് പ്രദക്ഷിണം. 7.30ന് സ്നേഹവിരുന്ന്, ചെണ്ടമേളം എന്നിവയാണ് തിരുനാൾ പരിപാടികളെന്ന് വികാരി ഫാ. ജിൻസ് പുളിക്കൽ അറിയിച്ചു.
Tags : Ernakulam Muvattupuzha