വൈസ്മെൻ ഇന്റർനാഷണൽ ചെമ്പേരി ക്ലബിന്റെ കുടുംബ സംഗമം വൈസ് മെൻ റീജണൽ ഡയറക്ടർ പി.എസ്. ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
ചെമ്പേരി: വൈസ്മെൻ ഇന്റർനാഷണൽ ചെമ്പേരി ക്ലബിൽ വൈസ്മെൻ റീജണൽ ഡയറക്ടറുടെ ഔദ്യോഗിക സന്ദർശനവും കുടുംബ സംഗമവും നടന്നു. റീജണൽ ഡയറക്ടർ പി.എസ്. ഫ്രാൻസീസ് ഉദ്ഘാടനം നിർവഹിച്ച് മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം ഡയറക്ടർ ദേവസ്യാ ഐക്കര ആമുഖ പ്രഭാഷണം നടത്തി. മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ക്ലബ് പ്രസിഡന്റ് ബെന്നി സെബാസ്റ്റ്യനെ പി.എസ്. ഫ്രാൻസിസ് റിജണലിന്റെ പ്രത്യേക അംഗീകാരമായ പിൻ അണിയിച്ച് ആദരിച്ചു.
റീജണൽ ബുള്ളറ്റിൻ എഡിറ്റർ കെ. സേതുമാധവൻ, മുൻ പ്രസിഡന്റ് സാബു മണിമല, ക്ലബിന്റെ ഐസിഎസ് അഡ്മിനിസ്ട്രേറ്റർ മനോജ് ആന്റണി, ഉപദേഷ്ടാവ് ക്ലമന്റ് കൊട്ടാരം, ഷാജു വടക്കേൽ, ബിനോയി ചെമ്പളായി, ക്ലബ് സെക്രട്ടറി ബിനു അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.
ബൈജു മുതുപുന്ന, ജോണി കാവളക്കാട്ട്, റോയി മറ്റത്തിൻകര എന്നിവരുടെ നേതൃത്വത്തിൽ നടന്ന കലാമത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നവംബർ, ഡിസംബർ മാസങ്ങളിൽ ക്ലബ് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെര രൂപരേഖയും തയാറാക്കി.
Tags : nattuvishesham local news