ചൊ​ക്ര​മു​ടി പ്ര​തി​പ​ക്ഷ നേ​താ​വ് സ​ന്ദ​ര്‍​ശി​ക്കും
Saturday, September 28, 2024 5:59 AM IST
അ​ടി​മാ​ലി: കൈ​യേ​റ്റം ന​ട​ന്ന ചൊ​ക്ര​മു​ടി മ​ല​നി​ര​ക​ളി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി.ഡി. സ​തീ​ശ​ന്‍ തി​ങ്ക​ളാ​ഴ്ച സ​ന്ദ​ര്‍​ശ​നം ന​ട​ത്തും. ​ചൊ​ക്ര​മു​ടി​യി​ലെ സ​ന്ദ​ര്‍​ശ​ന​ത്തി​നുശേ​ഷം ബൈ​സ​ണ്‍​വാ​ലി​യി​ല്‍ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​സം​ഗി​ക്കും.

ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ചൊ​ക്ര​മു​ടി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യി​രു​ന്നു.​ ​ഈ വി​ഷ​യ​ത്തി​ല്‍ ചൊ​ക്ര​മു​ടി സം​ര​ക്ഷ​ണ സ​മി​തി​യു​ടെ വി​ല്ലേ​ജ് ഓഫീ​സ് ഉ​പ​രോ​ധം ചൊ​വ്വാ​ഴ്ച ന​ട​ക്കും.​ ചൊ​ക്ര​മു​ടി​യെ സം​ര​ക്ഷി​ക്കു​ക, കൈ​യേ​റ്റ​ക്കാ​ര്‍​ക്ക് ഒ​ത്താ​ശ ചെ​യ്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക തു​ട​ങ്ങി ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ചൊ​ക്ര​മു​ടി സം​ര​ക്ഷ​ണ സ​മി​തി പൊ​ട്ട​ന്‍​കാ​ട്ടി​ല്‍ പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും വി​ല്ലേ​ജോ​ഫീ​സ് ഉ​പ​രോ​ധ​വും ന​ട​ത്തു​ന്ന​ത്.
ചൊ​ക്ര​മു​ടി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ദേ​വി​കു​ളം സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. ​

ഉ​ത്ത​ര മേ​ഖ​ല ഐജി കെ. ​സേ​തു​രാ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു സ​ബ് ക​ള​ക്ട​റു​ടെ പ​രി​ശോ​ധ​ന.