കോ​​ൺ​​ഗ്ര​​സി​​ന്‍റെ ഉ​​പ​​വാ​​സ​​സ​​മ​​രം നാ​​ളെ
Thursday, July 4, 2024 10:46 PM IST
കോ​​ട്ട​​യം: ആ​​കാ​​ശ​​പാ​​ത​​യു​​ടെ നി​​ർ​​മാ​​ണം സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്ത​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട് തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ നാ​​ളെ ഉ​​പ​​വാ​​സ​​സ​​മ​​രം ന​​ട​​ത്തും. കോ​​ൺ​​ഗ്ര​​സ് കോ​​ട്ട​​യം ഈ​​സ്റ്റ്, വെ​​സ്റ്റ് ബ്ളോ​​ക്ക് ക​​മ്മി​​റ്റി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​കാ​​ശ​​പാ​​ത​​യ്ക്ക് സ​​മീ​​പം സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഉ​​പ​​വാ​​സ​​സ​​മ​​രം രാ​​വി​​ലെ ഒ​​ൻ​​പ​​തി​​ന് കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക സ​​മി​​തി അം​​ഗം ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ചെ​​യ​​ർ​​മാ​​ൻ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ൽ​​എ, ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എം​​പി, എം​​എ​​ൽ​​എ മാ​​രാ​​യ മോ​​ൻ​​സ് ജോ​​സ​​ഫ്, മാ​​ണി സി. ​​കാ​​പ്പ​​ൻ, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും. രാ​​വി​​ലെ ഒ​​ൻ​​പ​​തു​​മു​​ത​​ൽ വൈ​​കു​​ന്നേ​​രം ഏ​​ഴു​​വ​​രെ ന​​ട​​ത്തു​​ന്ന ഉ​​പ​​വാ​​സ സ​​മ​​ര​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ, കെ​​പി​​സി​​സി, ഡി​​സി​​സി, യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ക്കും.