വെളളറട :ഇക്കോ ടൂറിസം പില്‍ഗ്രിം കേന്ദ്രമായ കൂനിച്ചിയിലെ കര്‍മലമാതാ മല ഏഴാമത് തീര്‍ഥാടനം 16 ന് ആരംഭിച്ച് 21 ന് സമാപിക്കും. പരിശുദ്ധ മറിയം ജീവന്റെ കൂടാരം എന്നതാണ് ഈ വര്‍ഷത്തെ തീര്‍ഥാടന സന്ദേശം.
തെക്കന്‍ കുരിശുമല തീര്‍ഥാടന പാതയില്‍ മൂന്നാമത് കുരിശിന്റെയിടത്തില് നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് പ്രകൃതി രമണീയമായ കൂനിച്ചിയിലെ കര്മലമാതാമല സ്ഥിതി ചെയ്യുന്നത്. 16ന് വൈകുന്നേരം മൂന്നിന് കുരിശുമല നിത്യാരാധനാ ചാപ്പലില്‍ നിന്നും കര്‍മലമാതാ മലയിലേയ്ക്ക് തീര്‍ഥാടന പതാകാ പ്രയാണം ആരംഭിക്കും.
വൈകുന്നേരം നാലിന് ഡയറക്ടര്‍ മോണ്‍. വിന്‍സന്റ് കെ .പീറ്റര്‍ തീര്‍ഥാടന പതാക ഉയര്‍ത്തും. 4.15 ന് ഉദ്ഘാടന സമ്മേളനം. വൈകുന്നേരം അഞ്ചിന് ആഘോഷമായ പ്രാരംഭ ദിവ്യബലിയ്ക്ക് കുരിശുമല ഇടവക വികാരി ഫാ. സാവിയോ ഫ്രാന്‍സീസ് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ഹെന് സിലിന് ഒസിഡി വചന പ്രഘോഷണം നടത്തും.
കുരിശുമല ഇടവക ആരാധനയ്ക്ക് നേതൃത്വം നല്‍കും. തീര്‍ഥാടന ദിവസങ്ങളില്‍ രാവിലെ ഒമ്പതിനും വൈകുന്നേരം അഞ്ചിനും ആഘോഷമായ ദിവ്യബലി ഉണ്ടായിരിക്കും. ഫാ. അരുണ്‍ പി. ജിത്ത്, ഫാ.സുരേഷ് ബാബു, ഫാ.അലക്സ് സൈമണ്‍, ഫാ. ടോണി മാത്യു, ഫാ.റോബിന് സി .പീറ്റര്‍, ഫാ.ഷാജ്കുമാര്‍, ഫാ.ജോസഫ് അനില്‍,
മോണ്‍. വിന്‍സന്റ് കെ.പീറ്റര്‍, എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. ഹെന്സിലിന് ഒസിഡി വചന പ്രഘോഷണം നടത്തും.
സെമിനാറുകള്‍, സിമ്പോസിയം, ഡിബേറ്റ്, വിവിധ സമ്മേളനങ്ങള്‍, ജപമാല, ലിറ്റിനി, നൊവേന, അഖണ്ഡ ജപമാല, പ്രാര്‍ഥനാ ശുശ്രൂഷകള്‍ എന്നിവയും നടക്കും.
തീര്‍ഥാടന ദിവസങ്ങളില്‍ സ്നേഹവിരുന്നും ഉണ്ടായിരിക്കും. 21 ന് ആറിന് കൊടിയിറക്കുന്നതോടെ ഏഴാമത് തീര്‍ഥാടനം സമാപിക്കും.