ക​ലാ​ല​യ​ങ്ങ​ൾ കാ​ല​ഘ​ട്ട​ത്തി​നനു​സൃ​ത​മാ​യി ചി​ന്തി​ക്ക​ണം; ഷെ​വ. അ​ഡ്വ.​വി.​സി. സെ​ബാ​സ്റ്റ്യ​ൻ
Thursday, July 4, 2024 10:46 PM IST
പെ​രു​വ​ന്താ​നം: ക​ലാ​ല​യ​ങ്ങ​ൾ ഈ ​കാ​ല​ഘ​ട്ടം ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ വ​ർ​ണ വ​ർ​ഗ സാ​മ്പ​ത്തി​ക വി​വേ​ച​ന​ങ്ങ​ൾ​ക്കെ​തി​രേ സ​ന്ധി​യി​ല്ലാ സ​മ​രം ചെ​യ്ത് ഒ​രു പു​തു​ലോ​ക സൃ​ഷ്ടി​ക്കാ​യി അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​തെ ക​ഠി​നാ​ധ്വാ​നം ചെ​യ്യ​ണ​മെ​ന്ന് ചേം​ബ​ർ ഓ​ഫ് കോ​ള​ജ് കേ​ര​ള എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ ഷെ​വ. അ​ഡ്വ.​വി.​സി. സെ​ബാ​സ്റ്റ്യ​ൻ. പെ​രു​വ​ന്താ​നം സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജി​ൽ പു​തി​യ​താ​യി പ്ര​വേ​ശ​നം നേ​ടി​യ നാ​നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ളു​ടെ ദ​ശദി​ന ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​സ്എ​ൻ​ഡി​പി ഹൈ​റേ​ഞ്ച് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി പി. ​ജീ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് ചെ​യ​ർ​മാ​ൻ ബെ​ന്നി തോ​മ​സ് ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും വെ​ൺ​കു​റി​ഞ്ഞി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ.​ജി. ജ​യ​റാ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പ​ത്തു ദി​വ​സം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഷെ​വ. അ​ഡ്വ.​വി.​സി സെ​ബാ​സ്റ്റ്യ​ൻ, പി. ​ജീ​രാ​ജ്, എ.​ജി. ജ​യ​റാ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി, സെ​ക്ര​ട്ട​റി ടി​ജോ​മോ​ൻ ജേ​ക്ക​ബ്, ഫാ. ​ജോ​സ​ഫ് മൈ​ലാ​ടി​യി​ല്‍, സു​പ​ർ​ണ രാ​ജു, ബോ​ബി കെ. ​മാ​ത്യു, പി.​ആ​ര്‍. ര​തീ​ഷ്‌ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.