തുഴയെറിഞ്ഞു മെഡൽ നേടാൻ
Tuesday, February 11, 2025 3:41 AM IST
ഡെറാഡൂണ്‍: കഴിഞ്ഞ ദേശീയ ഗെയിംസിലെ മെഡൽ നേട്ടം ആവർത്തിക്കാൻ കയാക്കിംഗിൽ കേരളം ഇന്നിറങ്ങും. തെഹ്രിയിലെ കോട്ടി കോളനി വാട്ടർ സ്പോർട്സ് കോംപ്ലക്സിൽ ഇന്നു മുതലാണ് കനോയിംഗ് ആൻഡ് കയാക്കിംഗ് മത്സരങ്ങൾ ആരംഭിക്കുക.
ഗോവ ഗെയിംസിൽ രണ്ട് സ്വർണവും ഒരു വെള്ളിയും മൂന്ന് വെങ്കലവും ഈ ഇനത്തിൽനിന്നു കേരളം സ്വന്തമാക്കിയിരുന്നു.
കെ വണ്‍ വിഭാഗത്തിൽ രോഹിത് സിംഗും സി വണ്ണിൽ ആൻഡ്രിയ പൗലോസുമാണ് ഇന്ന് ഇറങ്ങുന്നത്. ഏഴ് ഇനങ്ങളിലായി കേരളത്തിന്റെ 13 താരങ്ങളാണ് മത്സരത്തിനുള്ളത്. 13 വരെയാണ് കയാക്കിംഗ് മത്സരങ്ങൾ.