സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ഇന്നു മുതൽ
Friday, February 7, 2025 2:11 AM IST
കുന്നംകുളം: 41-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ് ഇന്ന് ആരംഭിക്കും. കുന്നംകുളം മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ഫ്ലഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയം, ജവഹർ സ്ക്വയർ ഫ്ലഡ്ലിറ്റ് ഇൻഡോർ സ്റ്റേഡിയം എന്നിവിടങ്ങളിലാണു മത്സരങ്ങൾ നടക്കുക. ഞായറാഴ്ചയാണു ഫൈനൽ.
ചാന്പ്യൻഷിപ്പിൽ കേരളത്തിലെ 14 ജില്ലകളിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമുകൾ പങ്കെടുക്കും. ഏപ്രിൽ ആറു മുതൽ പോണ്ടിച്ചേരിയിൽ നടക്കുന്ന ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിനെ ഈ ചാന്പ്യൻഷിപ്പിൽ നിന്നും തെരഞ്ഞെടുക്കും.