ഏഷ്യ-പസഫിക് പാഡല്‍ ചാമ്പ്യന്‍ഷിപ്പ്: ടീം ഇന്ത്യ ചാമ്പ്യന്മാരായി
Saturday, February 8, 2025 1:41 AM IST
കൊച്ചി: തായ്ലന്ഡിലെ ബാങ്കോക്കില്‍ നടന്ന ഏഷ്യ-പസഫിക് പാഡല്‍ ചാമ്പ്യന്‍ഷിപ്പില്‍ ടീം ഇന്ത്യ ചാമ്പ്യന്മാരായി. മലയാളികളായ ഫമാസ് ഷാനവാസും നിതിന്‍ ഡേവീസുമാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്.
ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ ടീം ജയിക്കുന്നത്. 31കാരനായ നിതിന്‍ കൊച്ചി സ്വദേശിയും 27 കാരനായ ഫമാസ് തലശേരി സ്വദേശിയുമാണ്. ടെന്നീസിനും ബാഡ്മിന്റനും സമാനമായ കളിയാണ് പാഡല്‍. കേരളത്തില്‍ ഇത് പ്രചാരണം നേടി വരുന്നതേയുള്ളൂ.