തൃശൂർ ഫൈനലിൽ
Sunday, February 9, 2025 3:48 AM IST
കുന്നംകുളം: 41-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂർ ഫൈനലിൽ. ആലപ്പുഴയെ കീഴടക്കിയാണ് തൃശൂരിന്റെ ഫൈനൽ പ്രവേശം, 75-52. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട്, ആലപ്പുഴ, തൃശൂർ, കൊല്ലം ടീമുകൾ സെമിയിൽ പ്രവേശിച്ചു.