സിറ്റി x റയൽ
Tuesday, February 11, 2025 3:41 AM IST
മാഞ്ചസ്റ്റർ: യുവേഫ ചാന്പ്യൻസ് ലീഗ് ഫുട്ബോൾ 2024-25 സീസണിൽ പ്രീ ക്വാർട്ടർ ടിക്കറ്റിനായുള്ള ആദ്യപാദ പ്ലേ ഓഫ് ഈ രാത്രിയിൽ. ആദ്യ എട്ടു സ്ഥാനക്കാർ നേരിട്ടു പ്രീക്വാർട്ടറിൽ പ്രവേശിച്ചപ്പോൾ ഒന്പതു മുതൽ 24 വരെ സ്ഥാനങ്ങളിലുള്ള ടീമുകളാണ് പ്ലേ ഓഫിൽ മത്സരിക്കുന്നത്. പ്ലേ ഓഫിൽ ഏറ്റവും വലിയ പോരാട്ടമായ മാഞ്ചസ്റ്റർ സിറ്റി x റയൽ മാഡ്രിഡ് കൊന്പുകോർക്കൽ രാത്രി 1.30ന് അരങ്ങേറും.
ബ്രെസ്റ്റ് x പിഎസ്ജി, യുവന്റസ് x ഐന്തോവൻ, സ്പോർട്ടിംഗ് x ബൊറൂസിയ മത്സരങ്ങളും ഈ രാത്രിയിൽ അരങ്ങേറും.