40ലെ ആദ്യ ഗോളുമായി സിആർ7
Sunday, February 9, 2025 3:48 AM IST
റിയാദ്: പ്രായം നാൽപ്പതു തികഞ്ഞശേഷം ആദ്യമായി കളത്തിലെത്തിയ മത്സരത്തിൽ പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ എതിർവല കുലുക്കി. ഈ മാസം അഞ്ചിനായിരുന്നു റൊണാൾഡോയുടെ 40-ാം പിറന്നാൾ. സൗദി പ്രൊ ലീഗിൽ അൽ നസർ എഫ്സിക്കുവേണ്ടി അൽ ഫെയ്ഹ എഫ്സിക്കെതിരേ 74-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ ഗോൾ. മത്സരത്തിൽ അൽ നസർ 3-0ന്റെ ജയം സ്വന്തമാക്കി.
“40നുശേഷം ആദ്യ ഗോളും ജയവും” എന്ന കുറിപ്പോടെ മത്സരത്തിന്റെ ചിത്രങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.