ഫെൻസിംഗിൽ അൽക്കയുടെ വക മെഡൽ
Monday, February 10, 2025 12:18 AM IST
ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസ് ഫെൻസിംഗിൽ കേരളത്തിന് ആദ്യ മെഡൽ. വനിതകളുടെ സാബ്ര വ്യക്തികത വിഭാഗത്തിൽ അൽക്ക വി. സണ്ണിയാണ് വെങ്കലം നേടിയത്.
സെമിയിൽ പ്രവേശിച്ച് വെങ്കലം ഉറപ്പിച്ച അൽക്ക ഫൈനലിലേക്കുള്ള മത്സരത്തിൽ ഹരിയാനയുടെ ആക്കഹരിയോട് പരാജയപ്പെടുകയായിരുന്നു. ദേശീയ ഫെൻസിംഗ് ചാന്പ്യൻഷിപ്പിലും അൽക്ക വെങ്കലം നേടിയിരുന്നു.