ന്യൂകാസിൽ x ലിവർപൂൾ
Saturday, February 8, 2025 1:41 AM IST
ലണ്ടൻ: ഇംഗ്ലീഷ് കാരബാവോ കപ്പ് (ലീഗ് കപ്പ്) ഫുട്ബോൾ ഫൈനലിൽ ലിവർപൂളും ന്യൂകാസിൽ യുണൈറ്റഡും ഏറ്റുമുട്ടും.
സെമിയിൽ ഇരുപാദങ്ങളിലുമായി ലിവർപൂൾ 4-1നു ടോട്ടൻഹാം ഹോട്ട്സ്പുറിനെ കീഴടക്കി. ജനുവരി ആദ്യം നടന്ന ആദ്യപാദ സെമിയിൽ ടോട്ടൻഹാം 1-0നു സ്വന്തം മൈതാനത്തു ജയിച്ചിരുന്നു. എന്നാൽ, ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിൽ ലിവർപൂൾ 4-0ന്റെ ആധികാരിക ജയം സ്വന്തമാക്കി.
ആഴ്സലണലിനെ ഇരുപാദങ്ങളിലുമായി 4-0നു കീഴടക്കി ന്യൂകാസിൽ ഫൈനൽ ടിക്കറ്റെടുത്തു. 2022-23 സീസണിലും ന്യൂകാസിൽ ഫൈനലിൽ പ്രവേശിച്ചിരുന്നു. 1954-55നുശേഷം ന്യൂകാസിൽ ഇതുവരെ ഒരു സുപ്രധാന ട്രോഫി സ്വന്തമാക്കിയിട്ടില്ല.