ബാഴ്സ വന്പ്
Saturday, February 8, 2025 1:41 AM IST
ബാഴ്സലോണ: കോപ്പ ഡെൽ റേ ഫുട്ബോൾ സെമിയിൽ പ്രവേശിച്ച് ബാഴ്സലോണ. ക്വാർട്ടറിൽ ഫെറാൻ ടോറസിന്റെ ഹാട്രിക്കിൽ വലെൻസിയയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്താണ് ബാഴ്സയുടെ മുന്നേറ്റം.
മൂന്ന്, 17, 30 മിനിറ്റുകളിലായിരുന്നു ടോറസിന്റെ ഗോളുകൾ. ഫെർമിൻ ലോപസ്, ലമെയ്ൻ യമാൽ എന്നിവരും ബാഴ്സയക്കായി സ്കോർ ചെയ്തു.
അത്ലറ്റിക്കോ മാഡ്രിഡ്, റയൽ മാഡ്രിഡ്, റയൽ സോസിഡാഡ് എന്നീ ടീമുകളും സെമിയിൽ പ്രവേശിച്ചിട്ടുണ്ട്.