കൊ​​​ച്ചി: മൂ​​​ന്നാ​​​മ​​​തു ഡൗ​​​ണ്‍ സി​​​ന്‍​ഡ്രോം ദേ​​​ശീ​​​യ ഗെ​​​യിം​​​സി​​​ന് കൊ​​​ച്ചി​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​യി. ക​​​ട​​​വ​​​ന്ത്ര റീ​​​ജ​​​ണ​​​ല്‍ സ്‌​​​പോ​​​ര്‍​ട്സ് സെ​​​ന്‍റ​​​റി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ഗെ​​​യിം​​​സി​​​ൽ 16 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​​യി 200ഓ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കു​​​ന്നുണ്ട്.

ഡൗ​​​ണ്‍ സി​​​ന്‍​ഡ്രോം ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് ഇ​​​ന്ത്യ (ഡി​​​എ​​​സ്എ​​​ഫ് ഐ), ​​​ദ ഡൗ​​​ണ്‍ സി​​​ന്‍​ഡ്രോം ട്ര​​​സ്റ്റ് (ദോ​​​സ്ത്), സ്‌​​​പെ​​​ഷ​​​ല്‍ ഒ​​​ളി​​​മ്പി​​​ക്‌​​​സ് ഭാ​​​ര​​​ത് കേ​​​ര​​​ള ഘ​​​ട​​​കം എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്ത ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഡൗ​​​ണ്‍​സി​​​ന്‍​ഡ്രോം അ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള എ​​​ട്ടു വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ലു​​​ള്ള​​​വ​​​ർ​​​ക്കാ​​​യാ​​​ണു ഗെ​​​യിം​​​സ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.