എംബപ്പെ @ 500
Monday, February 10, 2025 12:18 AM IST
മാഡ്രിഡ്: കരിയറിൽ 500 ഗോൾ കോണ്ട്രിബ്യൂഷൻ (ഗോൾ + അസിസ്റ്റ്) നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന നേട്ടം സ്വന്തമാക്കി സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കിലിയൻ എംബപ്പെ. ലാ ലിഗയിൽ അത് ലറ്റിക്കോ മാഡ്രിഡിന് എതിരായ ഗോളിലൂടെയാണ് എംബപ്പെ 500 ഗോൾ കോണ്ട്രിബ്യൂഷൻ തികച്ചത്. 26 വർഷവും 51 ദിനവും മാത്രമാണ് എംബപ്പെയ്ക്കു പ്രായം. എംബപ്പെയുടെ ആദ്യ മാഡ്രിഡ് ഡെർബിയായിരുന്നു.
മാഡ്രിഡിൽ സമനില
സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അരങ്ങേറിയ മാഡ്രിഡ് ഡെർബിയിൽ റയലും അത്ലറ്റിക്കോയും 1-1 സമനിലയിൽ പിരിഞ്ഞു. 35-ാം മിനിറ്റിൽ ജൂലിയൻ ആൽവരസിന്റെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ അത്ലറ്റിക്കോ മാഡ്രിഡിനെ 50-ാം മിനിറ്റിൽ കിലിയൻ എംബപ്പെയിലൂടെ റയൽ മാഡ്രിഡ് സമനിലയിൽ പിടിച്ചു. 23 മത്സരങ്ങളിൽനിന്ന് 50 പോയിന്റുമായി റയലാണ് ലീഗിന്റെ തലപ്പത്ത്. 49 പോയിന്റോടെ അത്ലറ്റിക്കോ രണ്ടാമതുണ്ട്. ഒരു മത്സരം കുറച്ചുകളിച്ച ബാഴ്സലോണയാണ് (45) മൂന്നാം സ്ഥാനത്ത്.