38-ാമ​​ത് ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ ഇ​​ന്ന​​ലെ കേ​ര​ള​ത്തി​ന്‍റെ മെ​ഡ​ൽ മേ​ളം. താ​യ്ക്വാ​ണ്ടോ​യി​ൽ​നി​ന്ന് ഒ​രു സ്വ​ർ​ണം അ​ട​ക്കം അഞ്ചും അ​ത്‌​ല​റ്റി​ക്സി​ൽ​നി​ന്ന് മൂ​ന്നും ഉ​ൾ​പ്പെ​ടെ ഇ​ന്ന​ലെ ആ​കെ എട്ടു മെ​ഡ​ൽ കേ​ര​ളം സ്വ​ന്ത​മാ​ക്കി.

അ​​ത്‌​ല​​റ്റി​​ക്സ് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ആ​​ദ്യ ദി​​ന​​ത്തി​​ൽ മ​​ത്സ​​രി​​ച്ച നാ​​ല് ഫൈ​​ന​​ലുകളിൽ മൂ​​ന്നി​​ലും കേ​​ര​​ള​​ത്തി​​നു വെ​​ങ്ക​​ല മെ​​ഡ​​ലു​​ണ്ട്. വ​​നി​​താ പോ​​ൾ​​വോ​​ൾ​​ട്ടി​​ൽ മ​​രി​​യ ജ​​യ്സ​​ണ്‍ (3.90), പു​​രു​​ഷ ലോം​​ഗ്ജം​​പി​​ൽ സി.​​വി. അ​​നു​​രാ​​ഗ് (7.56), ഡി​​സ്ക​​സ് ത്രോ​​യി​​ൽ അ​​ല​​ക്സ് പി.​​ ത​​ങ്ക​​ച്ച​​ൻ (52.79) എ​​ന്നി​​വ​​രാ​​ണ് വെ​​ങ്ക​​ല​​മ​​ണി​​ഞ്ഞ​​ത്.

പോ​​ൾ​​വോ​​ൾ​​ട്ടി​​ൽ ആ​​ദ്യ ര​​ണ്ട് സ്ഥാ​​ന​​ങ്ങ​​ൾ ഉ​​റ​​പ്പി​​ച്ചാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ മ​​രി​​യ ജ​​യ്സ​​ണും കൃ​​ഷ്ണ ര​​ച​​നും ഇ​​ന്ന​​ലെ മ​​ത്സ​​രി​​ച്ച​​ത്. എ​​ന്നാ​​ൽ, നാ​​ല് മീ​​റ്റ​​ർ മ​​റി​​ക​​ട​​ക്കാ​​ൻ ഇ​​രു​​വ​​ർ​​ക്കു​​മാ​​യി​​ല്ല. ഗോ​​വ​​യി​​ലെ വെ​​ള്ളി മെ​​ഡ​​ൽ ജേ​​താ​​വാ​​യ മ​​രി​​യ 3.90 മീ​​റ്റ​​ർ ഉ​​യ​​രം കീ​​ഴ​​ട​​ക്കി​​യാ​​ണ് ഉ​​ത്ത​​ര​​ഖ​​ണ്ഡി​ൽ വെ​​ങ്ക​​ല​​മ​​ണി​​ഞ്ഞ​​ത്. കൃ​​ഷ്ണ ര​​ച​​ൻ നാ​​ലാ​​മ​​തു​​മാ​​യി (3.80). ത​​മി​​ഴ്നാ​​ടി​​ന്‍റെ പ​​വി​​ത്ര വെ​​ങ്ക​​ടേ​​ഷി​​നാ​​ണ് സ്വ​​ർ​​ണം (3.95). നി​​ല​​വി​​ലെ ദേ​​ശീ​​യ റിക്കാർഡു​​കാ​​രി റോ​​ണി മീ​​ണ 10-ാം സ്ഥാ​​ന​​ത്തേ​​ക്ക് പി​​ന്ത​​ള്ള​​പ്പെ​​ട്ടു.

പാ​​ലാ ഏ​​ഴാ​​ച്ചേ​​രി ക​​രി​​ങ്ങോ​​ഴ​​യ്ക്ക​​ൽ ജ​​യ്സ​​ണ്‍-​​നൈ​​സി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​യ മ​​രി​​യ ബം​​ഗ​​ളൂ​​രു​വി​​ൽ റെ​​യി​​ൽ​​വേ ക്ലാ​​ർ​​ക്കാ​​ണ്. പ്ര​​ഥ​​മ ഏ​​ഷ്യ​​ൻ സ്കൂ​​ൾ മീ​​റ്റി​​ൽ പോ​​ൾ​​വോ​​ൾ​​ട്ടി​​ലെ വെ​​ള്ളി ജേ​​താ​​വാ​​ണ്.

ഡി​​സ്ക​​സ് ത്രോ​​യി​​ൽ വെ​​ങ്ക​​ലം നേ​​ടി​​യ അ​​ല​​ക്സ് പി.​ ​ത​​ങ്ക​​ച്ച​​ൻ ക​​ണ്ണൂ​​ർ ആ​​ല​​ക്കോ​​ട് സ്വ​​ദേ​​ശി​​യാ​​ണ്. ത്രോ ​​ഇ​​ന​​ങ്ങ​​ളി​​ൽ കേ​​ര​​ള​​ത്തി​​ൽ യോ​​ഗ്യ​​ത നേ​​ടി​​യ ഒ​​രേ​​യോ​​രു താ​​ര​​മാ​​യി​​രു​​ന്നു.

ലോം​​ഗ് ജം​​പി​​ൽ 7.56 മീ​​റ്റ​​ർ ചാ​​ടി​​യാ​​ണ് സി.​​വി. അ​​നു​​രാ​​ഗി​​ന്‍റെ വെ​​ങ്ക​​ല നേ​​ട്ടം. ഒ​​ഡീ​​ഷ​​യി​​ൽ ന​​ട​​ന്ന ഓ​​ൾ ഇ​​ന്ത്യ ഇ​​ന്‍റ​​ർ​​യൂ​​ണി​​വേ​​ഴ്സി​​റ്റി ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ 7.90 മീ​​റ്റ​​ർ ചാ​​ടി​​യ​​താ​​ണ് ഇ​​തു​​വ​​രെ​​യു​​ള്ള മി​​ക​​ച്ച ദൂ​​രം. ബി​ഹാ​​റി​​ൽ ന​​ട​​ന്ന അ​​ണ്ട​​ർ 23 നാ​​ഷ​​ണ​​ൽ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്വ​​ർ​​ണ​​മെ​​ഡ​​ൽ നേ​​ടി​​യി​​രു​​ന്നു. കോ​​ഴി​​ക്കോ​​ട് കു​​റ്റ്യാ​​ടി സ്വ​​ദേ​​ശി​​യാ​​ണ്.

വേ​ഗ​ക്കാ​ർ

100 മീ​​റ്റ​​റി​​ൽ 10.28 സെ​​ക്ക​​ൻ​​ഡി​​ൽ ഓ​​ടി​​യെ​​ത്തി ഒ​​ഡീ​​ഷ​​യു​​ടെ അ​​നി​​മേ​​ഷ് കു​​ജൂ​​ർ ദേ​​ശീ​​യ ഗെ​​യിം​​സി​​ന്‍റെ വേ​​ഗ​​മേ​​റി​​യ പു​​രു​​ഷ​​താ​​ര​​മാ​​യി. വ​​നി​​ത​​ക​​ളു​​ടെ 100 മീ​​റ്റ​​റി​​ൽ മ​​ഹാ​​രാ​ഷ്‌​ട്ര​യു​​ടെ സു​​ദേ​​ഷ്ന ശി​​വ​​ങ്ക​​ർ (11.76 സെ​​ക്ക​​ൻ​​ഡ്) സ്വ​​ർ​​ണം നേ​​ടി. ഹി​​മാ​​ച​​ൽ പ്ര​​ദേ​​ശി​​ന്‍റെ സ​​വ​​ൻ ബ​​ർ​​വാ​​ൾ 10,000 മീ​​റ്റ​​റി​​ൽ റി​​ക്കാ​ർ​​ഡ് സ​​മ​​യം (28:49.93) കുറിച്ചു.


മാസ് മാർഗരറ്റ്...

ഡെ​​റാ​​ഡൂ​​ണ്‍: ദേ​​ശീ​​യ ചാ​​ന്പ്യ​​ൻ മാ​​ർ​​ഗ​​ര​​റ്റ് മ​​രി​​യ റെ​​ജി​​യു​​ടെ നേതൃത്വത്തിൽ താ​​യ്ക്വാ​​ണ്ടോ​​യി​​ൽ മെ​​ഡ​​ൽ വാ​​രി​​ക്കൂ​​ട്ടി കേ​​ര​​ളം. മാ​​ർ​​ഗ​​ര​​റ്റ് നേ​​ടി​​യ സ്വ​​ർ​​ണം ഉ​​ൾ​​പ്പ​​ടെ ഇ​​ന്ന​​ലെ താ​​യ്ക്വാ​​ണ്ടോ ഇ​​ന​​ത്തി​​ൽ​നി​​ന്നു മാ​​ത്രം ഒ​​രു സ്വ​​ർ​​ണ​​വും നാ​​ല് വെ​​ങ്ക​​ല​​വും അ​​ട​​ക്കം അ​​ഞ്ചു മെ​​ഡ​​ലു​​ക​​ളാ​​ണ് കേ​​ര​​ള താ​​ര​​ങ്ങ​​ൾ നേ​​ടി​​യ​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം ഒ​​രു വെ​​ങ്ക​​ല മെ​​ഡ​​ലും ല​​ഭി​​ച്ചി​​രു​​ന്നു.

അ​​ണ്ട​​ർ 67 വി​​ഭാ​​ഗം ക്യു​​രു​​ഗി​​യി​​ലാ​​ണ് മാ​​ർ​​ഗ​​ര​​റ്റി​​ന്‍റെ സ്വ​​ർ​​ണം നേ​​ട്ടം. ദേ​​ശീ​​യ ഗെ​​യിം​​സി​​ൽ മാ​​ർ​​ഗ​​ര​​റ്റ് നേ​​ടു​​ന്ന മൂ​​ന്നാ​​മ​​ത്തെ സ്വ​​ർ​​ണ​​മാ​​ണി​​ത്. കേ​​ര​​ള​​ത്തി​​ൽ ന​​ട​​ന്ന ദേ​​ശീ​​യ ഗെ​​യിം​​സി​​ലും ക​​ഴി​​ഞ്ഞ ഗോ​​വ നാ​​ഷ​​ണ​​ൽ ഗെ​​യിം​​സി​​ലും ഇ​​തേ ഇ​​ന​​ത്തി​​ൽ സ്വ​​ർ​​ണ​​മു​​ണ്ടാ​​യി​​രു​​ന്നു.

സാ​​ഫ് ഗെ​​യിം​​സി​​ൽ മൂ​​ന്ന് ഗോ​​ൾ​​ഡ് മെ​​ഡ​​ൽ നേ​​ടി​​യ മാ​​ർ​​ഗ​​ര​​റ്റ്, ര​​ണ്ട് ത​​വ​​ണ ഏ​​ഷ്യ​​ൻ ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. 10 ത​​വ​​ണ ദേ​​ശീ​​യ ചാ​​ന്പ്യ​​നു​​മാ​​യി​​രു​​ന്നു. കോ​​ട്ട​​യം ക​​ല്ല​​റ സ്വ​​ദേ​​ശി​​യാ​​യ റെ​​ജി കു​​ര്യ​​ൻ, ജ​​യ്മോ​​ൾ ദ​​ന്പ​​തി​​ക​​ളു​​ടെ മൂ​​ത്ത മ​​ക​​ളാ​​ണ് മാ​​ർ​​ഗ​​ര​​റ്റ് മ​​രി​​യ. ദ​​ന്പ​​തി​​ക​​ളാ​​യ ബാ​​ല​​ഗോ​​പാ​​ലും കാ​​നോ​​ൻ ബാ​​ലാ ദേ​​വി​​യു​​മാ​​ണ് മാ​​ർ​​ഗ​​ര​​റ്റ് മ​​രി​​യ​​യു​​ടെ പ​​രി​​ശീ​​ല​​ക​​ർ.

80 കി​​ലോ വി​​ഭാ​​ഗ​​ത്തി​​ൽ മ​​നു ജോ​​ർ​​ജ്, അ​​ണ്ട​​ർ 53 കി​​ലോ വി​​ഭാ​​ഗ​​ത്തി​​ൽ മ​​ണി​​പ്പു​രി സ്വ​​ദേ​​ശി​​യാ​​യ ശി​​വാ​​ഗി ച​​ന​​ന്പം, അ​​ണ്ട​​ർ 63 വി​​ഭാ​​ഗ​​ത്തി​​ൽ ബി. ​​ശ്രീ​​ജി​​ത്ത് എ​​ന്നി​​വ​​രാ​​ണ് ക്യു​​രു​​ഗി ഇ​​ന​​ത്തി​​ൽ വെ​​ങ്ക​​ലം നേ​​ടി​​യ​​ത്.

ഒ​​ത്തു​​ക​​ളി വി​​വാ​​ദം

ഡെ​​റാ​​ഡൂ​​ണ്‍: നെറ്റ്ബോളിലെ ഒ​​ത്തു​​ക​​ളി വി​​വാ​​ദ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന് അ​​നു​​കൂ​​ല​​മാ​​യ തീ​രു​മാ​നം മ​​ല​​യാ​​ളി​​യാ​​യ പി.​​ടി. ഉ​​ഷ പ്ര​​സി​​ഡ​​ന്‍റാ​​യി​​രി​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ ഒ​​ളി​​ന്പി​​ക് അ​​സോ​​സി​​യേ​​ഷ​​നി​​ൽനി​​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​​യി​​ല്ല. ഇ​​നി​​യു​​ള്ള മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ൾ ആ​​വ​​ർ​​ത്തി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കാ​​ൻ ശ്ര​​ദ്ധി​​ക്കാ​​മെ​​ന്ന് ഉ​​ഷ കേ​​ര​​ള പ്ര​​തി​​നി​​ധി​​ക​​ൾ​​ക്ക് ഉ​​റ​​പ്പ് ന​​ൽ​​കി​​.

റ​​ഫ​​റി​​മാ​​രു​​ടെ പി​​ഴ​​വു​​ക​​ൾ​​ക്ക് എ​​തി​​രേ കേ​​ര​​ള​​ത്തി​​ന്‍റെ ചെ​​ഫ് ഡി ​​മി​​ഷ​​ൻ സെ​​ബാ​​സ്റ്റ്യ​​ൻ സേ​​വ്യ​​ർ ഉ​​ൾപ്പെടെ നി​​ല​​പാ​​ട് ക​​ടു​​പ്പി​​ച്ച​​തോ​​ടെ​​യാ​​ണ് പ്ര​​ശ്നം നേ​​രി​​ട്ട് മ​​ന​​സി​​ലാ​​ക്കാ​​ൻ ഉ​​ഷ മ​​ത്സ​​ര​​വേ​​ദി​​യി​​ലെ​​ത്തി​​യ​​ത്.