കൊ​​​​ച്ചി: ക്ലി​​​​യോ ​സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച മൂ​​​​ന്നാ​​​​മ​​​​ത് ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് കൊ​​​​ച്ചി മാ​​​​ര​​​​ത്ത​​​​ണി​​​​ല്‍ പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​ഭി​​​​ഷേ​​​​ക് സോ​​​​ണി​​​​യും വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ശ്യാ​​​​മ​​​​ലി സിം​​​​ഗും ജേ​​​​താ​​​​ക്ക​​​​ളാ​​​​യി. 42.1 കി​​​ലോ​​​മീ​​​റ്റ​​​ർ ഫു​​​​ള്‍ മാ​​​​ര​​​​ത്ത​​​​ണി​​​​ല്‍ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി അ​​​​ഭി​​​​ഷേ​​​​ക് ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ര്‍ 33 മി​​നി​​ട്ട് 38 സെ​​ക്ക​​ൻ​​ഡി​​ല്‍ ഓ​​​​ടി​​​​യെ​​​​ത്തി​​​​യ​​​​പ്പോ​​​​ള്‍ മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​ര്‍ 10 മി​​​​നി​​​​റ്റ് 59 സെ​​​​ക്ക​​​​ന്‍​ഡി​​​​ലാ​​​​ണ് പ​​​​ശ്ചി​​​​മ ബം​​​​ഗാ​​​​ള്‍ സ്വ​​​​ദേ​​​​ശി​​​നി ശ്യാ​​​​മ​​​​ലി ഓ​​​​ടി​​​​യെ​​​​ത്തി​​​​ത്.

പു​​​​രു​​​​ഷ വി​​​​ഭാ​​​​ഗം ഫു​​​​ള്‍ മാ​​​​ര​​​​ത്ത​​​​ണി​​​​ല്‍ ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​ര്‍ 36 മി​​​​നി​​​​റ്റ് 34 സെ​​​​ക്ക​​​​ന്‍​ഡി​​​​ല്‍ ഓ​​​​ടി​​​​യെ​​​​ത്തി​​​​യ ക​​​​മ​​​​ലാ​​​​ക​​​​ര്‍ ല​​​​ക്ഷ്മ​​​​ണ്‍ ദേ​​​​ശ്മു​​​​ഖ് ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും തെലു ങ്കാ​​​​ന സ്വ​​​​ദേ​​​​ശി ര​​​​മേ​​​​ശ് ച​​​​ന്ദ്ര (ര​​​​ണ്ട് മ​​​​ണി​​​​ക്കൂ​​​​ര്‍ 38 മി​​​​നി​​​​റ്റ് 56 സെ​​​​ക്ക​​​​ന്‍​ഡ്) മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി. വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍ ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ് സ്വ​​​​ദേ​​​​ശി മാ​​​​രി​​​​പ്പ​​​​ള്ളി ഉ​​​​മ (മൂ​​​​ന്ന് മ​​​​ണി​​​​ക്കൂ​​​​ര്‍ 17 മി​​​​നി​​​​റ്റ് 57 സെ​​​​ക്ക​​​​ന്‍​ഡ്) ര​​​​ണ്ടാം സ്ഥാ​​​​ന​​​​വും മൂ​​​​ന്നു മ​​​​ണി​​​​ക്കൂ​​​​ര്‍ 25 മി​​​​നി​​​​റ്റ് 40 സെ​​​​ക്ക​​​​ന്‍​ഡി​​​​ല്‍ ഓ​​​​ടി​​​​യെ​​​​ത്തി​​​​യ സാ​​​​ക്ഷി ആ​​​​ന​​​​ന്ദ് ക​​​​സ്‌​​​​ബെ മൂ​​​​ന്നാം സ്ഥാ​​​​ന​​​​വും സ്വ​​​​ന്ത​​​​മാ​​​​ക്കി.

വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നും ഇ​​​​ന്ത്യ​​​​യി​​​​ല്‍ 20ല്‍ ​​​​അ​​​​ധി​​​​കം സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ നി​​​​ന്നു​​​​മാ​​​​യി എ​​​​ണ്ണാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം പേ​​​​രാ​​​​ണ് മൂ​​​​ന്നാം സീ​​​​സ​​​​ണി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്.


ഇ​​​​ന്ന​​​​ലെ പു​​​​ല​​​​ര്‍​ച്ചെ നാ​​​​ലി​​​​ന് മ​​​​റൈ​​​​ന്‍​ ഡ്രൈ​​​​വ് ഷ​​​​ണ്‍​മു​​​​ഖം റോ​​​​ഡി​​​​ല്‍നി​​​​ന്നാ​​​​രം​​​​ഭി​​​​ച്ച മാ​​​​ര​​​​ത്ത​​​​ണ്‍ ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് സി​​​​എം​​​​ഒ എം.​​​​വി.​​​​എ​​​​സ്. മൂ​​​​ര്‍​ത്തി, ഒ​​​​ളി​​​​മ്പ്യ​​​​ന്‍ ഗോ​​​​പി തോ​​​​ന്ന​​​​യ്ക്ക​​​​ല്‍, ഡോ. ​​​​വി​​​​മ​​​​ല്‍ കോ​​​​ശി തോ​​​​മ​​​​സ്, മാ​​​​ര​​​​ത്ത​​​​ണ്‍ റേ​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഒ​​​​ളി​​​​മ്പ്യ​​​​ന്‍ ആ​​​​ന​​​​ന്ദ് ലൂ​​​​യി​​​​സ് മെ​​​​നെ​​​​സെ​​​​സ്, ക്ലി​​​​യോ സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രാ​​​​യ ബൈ​​​​ജു പോ​​​​ള്‍, അ​​​​നീ​​​​ഷ് പോ​​​​ള്‍, ശ​​​​ബ​​​​രി നാ​​​​യ​​​​ര്‍ എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്ന് ഫ്‌​​​​ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്തു.

പു​​​​ര​​​​സ്‌​​​​കാ​​​​രവി​​​​ത​​​​ര​​​​ണ ച​​​​ട​​​​ങ്ങി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ മു​​​​ഖ്യാ​​​​തി​​​​ഥി​​​​യാ​​​​യി​​​​രു​​​​ന്നു. ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി, കോ​​​​സ്റ്റ് ഗാ​​​​ര്‍​ഡ് ഡി​​​​ഐ​​​​ജി എ​​​​ന്‍. ര​​​​വി, ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് എ​​​​ക്‌​​​​സി. ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ശാ​​​​ലി​​​​നി വാ​​​​ര്യ​​​​ര്‍, ഫെ​​​​ഡ​​​​റ​​​​ല്‍ ബാ​​​​ങ്ക് സി​​​​എ​​​​ഫ്ഒ വെ​​​​ങ്ക​​​​ട്ട്‌​​​​രാ​​​​മ​​​​ന്‍ വെ​​​​ങ്ക​​​​ട്ടേ​​​​ശ്വ​​​​ര​​​​ന്‍, മാ​​​​ര​​​​ത്ത​​​​ണ്‍ ഗു​​​​ഡ്‌​​​​വി​​​​ല്‍ അം​​​​ബാ​​​​സി​​​​ഡ​​​​ര്‍ പ്രാ​​​​ച്ചി തെ​​​​ഹ്‌​​ലാ​​​​ന്‍, ജെ​​​​യി​​​​ന്‍ യൂ​​​​ണി​​​​വേ​​​​ഴ്‌​​​​സി​​​​റ്റി പ്ര​​​​ഫ. ലി​​​​സി ജൂ​​​​ലി​​​​യ​​​​സ് എ​​​​ന്നി​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ത്തു.