രഞ്ജി: കേരളം തകർന്നു
Monday, February 10, 2025 12:18 AM IST
പൂന: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വാർട്ടറിൽ കേരളത്തിനു ബാറ്റിംഗ് തകർച്ച. ജമ്മു കാഷ്മീരിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 280ന് എതിരേ ക്രീസിലെത്തിയ കേരളം, രണ്ടാംദിനം അവസാനിക്കുന്പോൾ ഒന്നാം ഇന്നിംഗ്സിൽ ഒന്‍പതിന് 200 റണ്‍സ് എന്ന നിലയിലാണ്. ഒരു വിക്കറ്റ് മാത്രം ശേഷിക്കേ 80 റണ്‍സ് പിന്നിലാണ് കേരളം.
228/8 എന്ന നിലയിൽ രണ്ടാംദിനം ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ജമ്മു കാഷ്മീർ കേരള ബൗളർമാരെ ശരിക്കും പരീക്ഷിച്ചു. 75 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷായിരുന്നു കേരള ബൗളിംഗ് ആക്രമണം നയിച്ചത്. ഒന്നാം ഇന്നിംഗ്സിനു ക്രീസിലെത്തിയ കേരളത്തിനുവേണ്ടി ജലജ് സക്സേന 67ഉം എം.ഡി. നിധീഷ് 30ഉം അക്ഷയ് ചന്ദ്രൻ 29ഉം റണ്‍സ് നേടി. 49 റണ്‍സുമായി സൽമാൻ നിസാർ ക്രീസിലുണ്ട്. സ്കോർ: ജമ്മു കാഷ്മീർ 280 (95.1), കേരളം 200/9 (63).