ആഴ്സണലിനു തോൽവി
Friday, February 7, 2025 2:11 AM IST
ന്യൂകാസിൽ: ആഴ്സണലിനെ തോൽപ്പിച്ച് ന്യൂകാസിൽ യുണൈറ്റഡ് ലീഗ് കപ്പ് ഫുട്ബോൾ ഫൈനലിൽ. മൂന്നു സീസണിനിടെ രണ്ടാം തവണയാണ് ന്യൂകാസിൽ ഫൈനലിലെത്തുന്നത്.
രണ്ടാം പാദ സെമിയിൽ 2-0നാണ് ന്യൂകാസിലിന്റെ ജയം. രണ്ടു പാദങ്ങളിലുമായി 4-0ന്റെ തോൽവിയാണ് ആഴ്സണൽ നേരിട്ടത്.