മാഞ്ചസ്റ്റർ പ്രീ ക്വാർട്ടറിൽ
Sunday, February 9, 2025 3:48 AM IST
ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീക്വാർട്ടറിൽ. ഓൾഡ് ട്രാഫോർഡിൽ നടന്ന നാലാം റൗണ്ടിൽ ഇഞ്ചുറി ടൈമിലെ വിവാദ ഗോളിൽ 2-1നു ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയാണ് യുണൈറ്റഡിന്റെ സെമി പ്രവേശനം.
ഇഞ്ചുറി ടൈമിൽ ഹാരി മാഗ്വെയർ (90+3) മാഞ്ചസ്റ്ററിനായി വിജയഗോൾ കുറിച്ചു. മഗ്വെയർ ഓഫ് സൈഡിലായിരുന്നുവെന്നും ഗോൾ അനുവദിക്കരുതെന്നും ലെസ്റ്റർ താരങ്ങൾ വാദിച്ചെങ്കിലും റഫറി അതംഗീകരിച്ചില്ല.