മെസിക്കൊപ്പം ലെവൻ
Tuesday, February 11, 2025 3:41 AM IST
സെവിയ്യ: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ അർജന്റൈൻ ഇതിഹാസം ലയണൽ മെസിയുടെ റിക്കാർഡിനൊപ്പമെത്തി ബാഴ്സലോണയുടെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്സ്കി. ഒരു ലാ ലിഗ സീസണിൽ ആദ്യ 22 മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ എന്ന മെസിയുടെ (19 ഗോൾ) റിക്കാർഡിനൊപ്പമാണ് ലെവൻ എത്തിയത്.
സെവിയ്യയ്ക്ക് എതിരേ ഗോൾ നേടിയതോടെയാണ് ലെവൻഡോവ്സ്കി മെസിക്ക് ഒപ്പമെത്തിയത്. ബാഴ്സലോണ 4-1നു സെവിയ്യയെ തോൽപ്പിച്ചു.