റയൽ മാഡ്രിഡ് സെമിയിൽ
Friday, February 7, 2025 2:11 AM IST
മാഡ്രിഡ്: രണ്ടാം പകുതിയുടെ അധികസമയത്ത് ഗോണ്‍സാലോ ഗാർസിയ നേടിയ ഗോളിൽ റയൽ മാഡ്രിഡ് കോപ്പ ഡെൽ റേ സെമി ഫൈനലിൽ. ആവേശം നിറഞ്ഞ ക്വാർട്ടർ മത്സരത്തിൽ റയൽ 3-2ന് ലെഗനെസിനെ തോൽപ്പിച്ചു.
ലൂക്ക മോഡ്രിച്ച് (18’), എൻഡ്രിക് (25’) എന്നിവർ റയലിനെ തുടക്കത്തിലേ മുന്നിലെത്തിച്ചു. എന്നാൽ, ഇരട്ട ഗോളുകളുമായി ഹ്വാൻ ക്രൂസ് (39’, 59’) സമനില നൽകിയെങ്കിലും 90+3-ാം മിനിറ്റിൽ ഹെഡറിലൂടെ ഗാർസിയ റയലിന്റെ വിജയഗോൾ കുറിച്ചു.