കോഴിക്കോട്, തൃശൂർ ജേതാക്കൾ
Monday, February 10, 2025 12:18 AM IST
കുന്നംകുളം: 41-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കോഴിക്കോടും തൃശൂരും ചാന്പ്യന്മാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂർ 63-46നു കോഴിക്കോടിനെ കീഴടക്കിയാണ് ട്രോഫിയിൽ മുത്തംവച്ചത്.
പെണ്‍കുട്ടികളുടെ ഫൈനലിൽ ആലപ്പുഴയെ തകർത്ത് കോഴിക്കോട് കിരീടം സ്വന്തമാക്കി. സ്കോർ: 61-25. ആണ്‍കുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും പെണ്‍കുട്ടികളുടെ വിഭാഗത്തിൽ തൃശൂരും മൂന്നാം സ്ഥാനം സ്വന്തമാക്കി.